മന്ത്രിസഭാ തീരുമാനം പുറത്ത് വിടണമെന്ന വിവരാവകാശ കമ്മീഷണറുടെ തീരുമാനത്തിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷണറുടെ തീരുമാനത്തിന് എതിരെ സര്‍ക്കാര്‍. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. ഇക്കാര്യം വിവരാവകാശ കമ്മീഷണറെ സര്‍ക്കാര്‍ അറിയിച്ചു.

മന്ത്രിസഭാ തീരുമാനം പുറത്ത് വിടണമെന്ന വിവരാവകാശ കമ്മീഷണറുടെ തീരുമാനത്തിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷണറുടെ തീരുമാനത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും.  ഇക്കാര്യം മുഖ്യ വിവരാവകാശ കമ്മീഷണർ  വിൻസൺ എം പോളിനെ സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 12 വരെയുള്ള മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ ജൂണ്‍ ഒന്നിനാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടത്.  വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ നല്‍കിയതിന് ശേഷം ഇക്കാര്യങ്ങള്‍ രേഖാമൂലം വിവരാവകാശ കമ്മീഷനെ അറിയിക്കണമെന്നും വിന്‍സണ്‍ എം പോള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഉത്തരവിറങ്ങി പത്തു ദിവസത്തിലേറെ കഴിഞ്ഞിട്ടും അപേക്ഷകര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. മാത്രമല്ല, മന്ത്രിസഭാ തീരുമാനങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശവും നടപ്പിലായിട്ടില്ല. തുടർന്നാണ് ഇന്ന് വീണ്ടും വിവരാവകാശ കമ്മീഷണർ വിൻസൺ എം പോൾ നിലപാട് ആവർത്തിച്ചത്.

Story by
Read More >>