ബാബു തോറ്റ് മാണി ജയിച്ചത് ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും മുഖത്തേറ്റ അടിയാണെന്ന് കേരള കോണ്‍ഗ്രസ് (എം)

യുഡിഎഫിനെ അങ്ങേയറ്റം ബുദ്ധിമുട്ടിച്ച ബിജു രമേശ് വിളിച്ച വിവാഹചടങ്ങില്‍ ഇവര്‍ പങ്കെടുത്ത നടപടി രാഷ്ട്രീയ മാന്യത, മര്യാദ എന്നിവയില്ലാത്തതിനാലാണെന്നും കപട സൗഹാര്‍ദ്ദം കാട്ടി കാട്ടി ബാര്‍കോഴ നാടകത്തില്‍ അഭിനയിച്ചവര്‍ക്ക് ബ്രൂട്ടസിന്റെ വേഷമാണെന്നും ലേഖനം പറയുന്നു.

ബാബു തോറ്റ് മാണി ജയിച്ചത് ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും മുഖത്തേറ്റ അടിയാണെന്ന് കേരള കോണ്‍ഗ്രസ് (എം)

ബാര്‍കോഴ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി കേരള കോണ്‍ഗ്രസ് മാണി വിഭാഗം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും ബ്രൂട്ടസിനോട് ഉപമിച്ചാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുഖപത്രം പ്രതിഛായ വിമര്‍ശിച്ചിരിക്കുന്നത്. ഒറ്റുകാരുടെ കൂടിയാട്ടം എന്ന പേരില്‍ പേര് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം.

യുഡിഎഫിനെ അങ്ങേയറ്റം ബുദ്ധിമുട്ടിച്ച ബിജു രമേശ് വിളിച്ച വിവാഹചടങ്ങില്‍ ഇവര്‍ പങ്കെടുത്ത നടപടി രാഷ്ട്രീയ മാന്യത, മര്യാദ എന്നിവയില്ലാത്തതിനാലാണെന്നും കപട സൗഹാര്‍ദ്ദം കാട്ടി കാട്ടി ബാര്‍കോഴ നാടകത്തില്‍ അഭിനയിച്ചവര്‍ക്ക് ബ്രൂട്ടസിന്റെ വേഷമാണെന്നും ലേഖനം പറയുന്നു. നാലു മന്ത്രിമാരെ തോല്‍പ്പിക്കുകയും മുന്‍ മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവാക്കി മാറ്റുകയും ചെയ്ത ബിജു രമേശിന്റെ ചടങ്ങില്‍ പങ്കെടുത്തത് ഒറ്റുകാരുടെ കൂടിയാട്ടമായി ജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്നും ലേഖനം പറയുന്നു.

കെഎംമാണി കുറ്റക്കാരനല്ല എന്ന് പറഞ്ഞ ശേഷം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും അദ്ദേഹത്തെക്കൊണ്ട് രാജിവെയ്പ്പിക്കുകയും ചെയ്തു. 10 കോടി കോഴയേക്കാള്‍ വലുതാണ് മാണിക്കെതിരേ ഉയര്‍ന്ന ആരോപണം എന്ന രീതിയില്‍ പ്രചരണം നടത്തിയ ഒറ്റുകാരുടെ മുഖത്തേറ്റ അടിയാണ് ബാബു തോറ്റതും മാണി ജയിച്ചതെന്നും മാസിക വിമര്‍ശിക്കുന്നു.

Read More >>