കത്തോലിക്കാ സഭ കേരളത്തില്‍ നടത്തിവരുന്ന മൈക്രോഫിനാന്‍സ് പദ്ധതികളില്‍ വന്‍ ക്രമക്കേട്; പരാതികിട്ടിയിട്ടും കേസെടുക്കാന്‍ മടിച്ച് പോലീസ്

സഭയുടെ മൈക്രോഫിനാന്‍സ് പദ്ധതി നിയമ വിരുദ്ധമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. സഭയുടെ കീഴിലെ 32 രൂപതകളിലുമുള്ള സര്‍വീസ് സൊസൈറ്റികളിലാണ് പ്രസ്തുത പദ്ധതി നടന്നു വരുന്നത്. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഈ സൊസൈറ്റികള്‍ റിസര്‍വ് ബാങ്ക് ചട്ടങ്ങളും നിക്ഷേപനിയന്ത്രണ നിയമങ്ങളും മറികടന്ന് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുണ്ട്.

കത്തോലിക്കാ സഭ കേരളത്തില്‍ നടത്തിവരുന്ന മൈക്രോഫിനാന്‍സ് പദ്ധതികളില്‍ വന്‍ ക്രമക്കേട്; പരാതികിട്ടിയിട്ടും കേസെടുക്കാന്‍ മടിച്ച് പോലീസ്

വെള്ളപ്പള്ളി നടേശനും എസ്എന്‍ഡിപി നേതൃയോഗവും മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ കുടുങ്ങിയതിന് പിന്നാലെ അതേ രീതിയില്‍ നടന്ന മറ്റൊരു തട്ടിപ്പിന്റേയും ചുരുളഴിയുന്നു. കത്തോലിക്കാ സഭ കേരളത്തില്‍ നടത്തിവരുന്ന മൈക്രോഫിനാന്‍സ് പദ്ധതികളില്‍ വന്‍ ക്രമക്കേടാണ് ചുണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ എസ്എന്‍ഡിപി യോഗത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന പോലീസ് കത്തോലിക്ക സഭയ്‌ക്കെതിരെ കേസെടുക്കാന്‍ മടിക്കുകയാണെന്നാണ് ആരോപണം.


സഭയുടെ മൈക്രോഫിനാന്‍സ് പദ്ധതി നിയമ വിരുദ്ധമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. സഭയുടെ കീഴിലെ 32 രൂപതകളിലുമുള്ള സര്‍വീസ് സൊസൈറ്റികളിലാണ് പ്രസ്തുത പദ്ധതി നടന്നു വരുന്നത്. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഈ സൊസൈറ്റികള്‍ റിസര്‍വ് ബാങ്ക് ചട്ടങ്ങളും നിക്ഷേപനിയന്ത്രണ നിയമങ്ങളും മറികടന്ന് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പൊലീസിന് സ്വമേധയാ പോലും നടപടിയെടുക്കാമെങ്കിലും പോലീസ് ഇക്കാര്യം അറിഞ്ഞ മട്ടു കാണിക്കുന്നില്ല.

പ്രസ്തുത പദ്ധതിക്കെതിരെ പരാതികള്‍ കിട്ടിയിട്ടും പോലീസ് ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സഭയ്ക്കുള്ളിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് വേണ്ടി തുടങ്ങിയ പദ്ധതികളിലാണ് വ്യാപകമായ ക്രമക്കേടുകള്‍ ഉയര്‍ന്നു വന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ വീട്ടമ്മമാരില്‍ നിന്ന് മൂന്ന് ശതമാനം പലിശയ്ക്കാണ് സഭ തുക ശേഖരിക്കുന്നത്. ഈ തുക 13 ശതമാനം വരെ പലിശയ്ക്ക് മ്യൂച്വല്‍ ഫണ്ടുകളിലും മറ്റും നിക്ഷേപിച്ച് വന്‍ സാമ്പത്തിക നേട്ടമാണ് സൊസൈറ്റികള്‍ ഉണ്ടാക്കിയെടുത്തത്. വരാപ്പുഴ രൂപതയുടെ കീഴിലെ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്കെതിരെ ിതിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ റിസര്‍വ് ബാങ്ക് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ നടപടിയുണ്ടായില്ല എന്നുള്ളതാണ് അത്ഭുതകരം.

എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്കെതിരായ പരാതികള്‍ റിസര്‍വ് ബാങ്ക് 2016 ജനുവരിയില്‍ സംസ്ഥാന പൊലീസിന് കൈമാറിയിരുന്നുവെങ്കിലും യാതൊരു നടപടിയും പോലീസില്‍ നിന്നും ഉണ്ടായില്ല. മൈത്രി സമ്പാദ്യ പദ്ധതിയെന്ന പേരില്‍ തങ്ങളില്‍നിന്ന് സമാഹരിച്ച തുക മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ച് സൊസൈറ്റികള്‍ വന്‍ലാഭമുണ്ടാക്കിയെന്ന് കാട്ടി രണ്ട് നിക്ഷേപകര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡിന് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

സംസ്ഥാന പിന്നാക്ക ക്ഷേമ കോര്‍പറേഷനില്‍ നിന്ന് 2002-03 മുതല്‍ 2015-16 വരെ കത്തോലിക്ക സഭയുടെ സൊസൈറ്റികള്‍ 25 കോടിയിലധികം രൂപ രണ്ട് ശതമാനം പലിശയ്ക്ക് സ്വീകരിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ വയക്തമാക്കുന്നത്. ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ നിന്നും വന്‍ തുകയും ഈ ആവശ്യത്തിനായി വായ്പയെടുത്തിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവില്‍ ആവശ്യപ്പെട്ടു.

മൈക്രോഫിനാന്‍സ് പദ്ധതിക്കായി സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്ന് വാങ്ങിയ മൈക്രോ ക്രെഡിറ്റ് ലോണ്‍ വിനിയോഗത്തിലും ക്രമക്കേട് നടന്നതായാണ് സൂചന. കത്തോലിക്കാ സഭയുടെ നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള നെയ്യാറ്റിന്‍കര ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്ന് മൈക്രോ ക്രെഡിറ്റ് ലോണ്‍ എടുത്തത്. മൂന്ന് ശതമാനം പലിശയ്ക്ക് 1,49,30,000 രൂപ വായ്പയെടുത്ത് സര്‍ക്കാരുദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ച് വിതരണം ചെയ്യുകയായിരുന്നു. നയ്യാറ്റിന്‍കര ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയോട് സംഭവം സംബന്ധിച്ച് കോര്‍പറേഷന്‍ വിദീകരണം ചോദിച്ചിരിക്കുകയാണ്.