എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സാംസ്‌ക്കാരിക സമുച്ചയം; തിരുവനന്തപുരത്ത് അയ്യങ്കാളി, കൊല്ലത്ത് ശ്രീനാരായണഗുരു, വയനാട്ടില്‍ എടച്ചേന കുങ്കന്‍

നാടക ശാല, സിനിമാ തിയറ്റര്‍, സംഗീത ശാല,ഗ്യാലറി, പുസ്തകക്കടകള്‍, സെമിനാര്‍ ഹാളുകള്‍,നാടക റിഹേഴ്‌സല്‍ സൗകര്യം,കലാകാരന്‍മാര്‍ക്ക് കുറച്ച് കാലത്തേക്ക് താമസ സൗകര്യം എല്ലാം ഉള്‍പ്പെടുന്നതാകും സാംസ്‌കാരിക സമുച്ചയങ്ങള്‍. ഓരോ കേന്ദ്രത്തിനും ശരാശരി 40 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായ നടപ്പു വര്‍ഷം 100 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് കണ്ടെത്തും.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സാംസ്‌ക്കാരിക സമുച്ചയം; തിരുവനന്തപുരത്ത് അയ്യങ്കാളി, കൊല്ലത്ത് ശ്രീനാരായണഗുരു, വയനാട്ടില്‍ എടച്ചേന കുങ്കന്‍

സാംസ്‌കാരിക മേഖലയ്ക്ക് കൂടി ഊന്നല്‍ നല്‍കുന്നതാണ് തോമസ് ഐസക് തയ്യാറാക്കിയ ബജറ്റ്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നവോത്ഥാന സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കാന്‍ തുക വകയിരുത്തിയിട്ടുണ്ട്. നാടക ശാല, സിനിമാ തിയറ്റര്‍, സംഗീത ശാല,ഗ്യാലറി, പുസ്തകക്കടകള്‍, സെമിനാര്‍ ഹാളുകള്‍,നാടക റിഹേഴ്‌സല്‍ സൗകര്യം,കലാകാരന്‍മാര്‍ക്ക് കുറച്ച് കാലത്തേക്ക് താമസ സൗകര്യം എല്ലാം ഉള്‍പ്പെടുന്നതാകും സാംസ്‌കാരിക സമുച്ചയങ്ങള്‍. ഓരോ കേന്ദ്രത്തിനും ശരാശരി 40 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായ നടപ്പു വര്‍ഷം 100 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് കണ്ടെത്തും. നവോത്ഥാന നായകന്‍മാരുടെ പേരിലാകും സാംസ്‌കാരിക സമുച്ചയങ്ങള്‍ അറിയപ്പെടുക.


പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച സാംസ്‌കാരിക പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായ അയ്യങ്കാളിയുടെ പേരിലാകും തിരുവനന്തപുരത്തെ സാംസ്‌കാരിക സമുച്ചയം അറിയപ്പെടുക. തിരുവനന്തപുരം ജില്ലയില്‍ ജനിച്ച അദ്ദേഹം സമൂഹത്തില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ക്ക് എതിരെ ശക്തമായ പ്രക്ഷോഭമാണ് സംഘടിപ്പിച്ചത്. നവോത്ഥാന നായകരില്‍ ഒരാളായ ശ്രീനാരയണ ഗുരുവിന്റെ പേരിലാണ് കൊല്ലത്തെ സാംസ്‌കാരിക സമുച്ചയം അറിയപ്പെടുക. ഇന്ന് ബജറ്റ് അവതരണ വേളയില്‍ പല സന്ദര്‍ഭങ്ങളിലും തോമസ് ഐസക് ശ്രീനാരായണ ഗുരുവിന്റെ വാക്കകള്‍ ഉദ്ധരിച്ചിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകാംഗമായ പി കൃഷ്ണപിള്ളയുടെ പേരിലാണ് ആലപ്പുഴയിലെ സാംസ്‌കാരിക സമുച്ചയം ഉയരുക.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ അനിഷേധ്യമായ സ്ഥാനമുള്ള ചട്ടമ്പി സ്വാമികളുടെ പേരാണ് പത്തനംതിട്ടയിലെ സാംസ്‌കാരിക സമുച്ചയത്തിന് നല്‍കുക. സ്വാതന്ത്ര്യ സമര സേനാനി അക്കമ്മ ചെറിയാന്റെ പേരിലാണ് ഇടുക്കിയില്‍ സാംസ്‌കാരി സമുച്ചനം നിര്‍മ്മിക്കുന്നത്. എഴുത്തുകാരി ലളിതാംബിക അന്തര്‍ജനത്തിന്റെ പേരിലാണ് കോട്ടയത്ത് സാംസ്‌കാരിക കേന്ദ്രം നിര്‍മ്മിക്കുന്നത്. സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായ സഹോദരന്‍ അയ്യപ്പന്റെ പേരിലാണ് എറണാകുളത്തുള്ള സാംസ്‌കാരിക സമുച്ചയം.

മഹാകവിയും കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോള്‍ നാരായണ മേനോന്റെ പേരിലാണ് സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കുക. നവോത്ഥാന നായകനും എഴുത്തുകാരനുമായിരുന്നു വിടി ഭട്ടതിരിപ്പാടിന്റെ പേരിലാണ് പാലക്കാട് ജില്ലയില്‍ സാംസ്‌കാരിക കേന്ദ്രം നിര്‍മ്മിക്കുന്നത്. മലപ്പുറത്ത് അബ്ദുറഹ്മാന്‍ സാഹിബിന്റെ പേരിലും കോഴിക്കോട് ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലും സാംസ്‌കാരിക കേന്ദ്രങ്ങള്‍ ഉയരും. പഴശിരാജാവിന്റെ പടത്തലവനായിരുന്ന എടച്ചേന കുങ്കന്റെ പേരിലാണ് വയനാട്ടിലെ സാംസ്കാരിക സമുച്ചയം. സമൂഹത്തിലെ അനാചാരങ്ങള്‍ക്ക് എതിരെ നിരന്തരം പോരാടിയ ആത്മീയാചാര്യന്‍ വാഗ്ഭടാനന്ദ ഗുരുവിന്റെ പേരിലാണ് കണ്ണൂരില്‍ സാംസ്‌കാരിക കേന്ദ്രം നിര്‍മ്മിക്കുന്നത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയും ആയ സുബ്രഹ്മണ്യന്‍ തിരുമുമ്പിലിന്റെ പേരിലാണ് കാസല്‍ഗോഡ് ജില്ലയിലെ സാംസ്‌കാരിക കേന്ദ്രം അറിയപ്പെടുക.

ഇതിന് പുറമെ സാഹിത്യ അക്കാദമി, സംഗീത-നാടക അക്കാദമി, ലളിതകലാ അക്കാദമി ഫോക് ലോര്‍ അക്കാദമി എന്നിവയ്ക്ക് ബജറ്റില്‍ 18 കോടി രൂപ വകയിരുത്തി. മാത്രമല്ല കലാകാരന്‍മാര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ 1500 രൂപയായി ഉയര്‍ത്തി. പടയണി,മേള,തെയ്യ പ്രമാണിമാര്‍ക്കും പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്.

Read More >>