ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തോട് വിടപറയേണ്ടിവരും; പിസ, ബര്‍ഗര്‍, സാന്‍വിച്ച് തുടങ്ങിയ ന്യുജന്‍ ഭക്ഷണങ്ങള്‍ക്ക് ബജറ്റില്‍ 14 ശതമാനം നികുതി ഏര്‍പ്പെടുത്തി

കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന ജങ്ക് ഫുഡുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന പക്ഷക്കാരനാണ് തോമസ് ഐസക്. ആ ഒരു തീരുമാനത്തിന് മാറ്റമില്ലെന്ന് ബജറ്റില്‍ ഏര്‍പ്പെടുത്തിയ അധികനികുതിയിലൂടെ ധനമന്ത്രി കാട്ടിത്തരികയും ചെയ്തു.

ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തോട് വിടപറയേണ്ടിവരും; പിസ, ബര്‍ഗര്‍, സാന്‍വിച്ച് തുടങ്ങിയ ന്യുജന്‍ ഭക്ഷണങ്ങള്‍ക്ക് ബജറ്റില്‍ 14 ശതമാനം നികുതി ഏര്‍പ്പെടുത്തി

ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തോട് മലയാളികള്‍ക്കുള്ള ഇഷ്ടം മനസ്സിലാക്കിയാകണം തോമസ് ഐസക് ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാനുള്ള നീക്കം ബജറ്റിലൂടെ ആരംഭിച്ചത്. കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന ജങ്ക് ഫുഡുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന പക്ഷക്കാരനാണ് തോമസ് ഐസക്. ആ ഒരു തീരുമാനത്തിന് മാറ്റമില്ലെന്ന് ബജറ്റില്‍ ഏര്‍പ്പെടുത്തിയ അധികനികുതിയിലൂടെ ധനമന്ത്രി കാട്ടിത്തരികയും ചെയ്തു.

നഗര ഗ്രാമ ഭേദമില്ലാതെ ആവശ്യാനുസരണം ലഭിക്കുന്ന ന്യൂജന്‍ ഭക്ഷണം മലയാളികളുടെ ആരോഗ്യം കവര്‍ന്നെടുക്കുന്നുവെന്ന പരാതികള്‍ക്ക് ഇനി തല്‍ക്കാല ശമനമുണ്ടാകും. പിസ, പാസ്ത, ബര്‍ഗര്‍, സാന്‍വിച്ച്, ഹോട്ട്‌ഡോഗ്, ഡുനട്ട്‌സ് തുടങ്ങിയ ഭക്ഷണങ്ങള്‍ക്ക് 14 ശതമാനം നികുതിയാണ് ബജറ്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇവയുടെ വില ക്രമാതീതമായി വര്‍ധിക്കുമെന്ന കാര്യം തീര്‍ച്ചയായിക്കഴിഞ്ഞു.

ന്യൂജന്‍ ഭക്ഷണങ്ങള്‍ക്ക് മേല്‍ ഫാറ്റ് നികുതി എന്ന പേരിലാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.