കേരളബജറ്റ്‌ 2016-17 (ചുരുക്കത്തിൽ)

കേരള ബജറ്റ്- ഒറ്റനോട്ടത്തിൽ

കേരളബജറ്റ്‌ 2016-17 (ചുരുക്കത്തിൽ)

കേരളബജറ്റ്‌ 201617


ബജറ്റിന്റെ വികസനതന്ത്രം
 • കെടുകാര്യസ്ഥതയും അഴിമതിയും ഒഴിവാക്കി നികുതിവരുമാനം 22 ശതമാനം വീതം ഉയര്‍ത്താന്‍ പരിപാടി

 • പാവങ്ങള്‍ക്കുള്ള സമാശ്വാസങ്ങള്‍ക്കും തൊഴില്‍മേഖലയുടെ സംരക്ഷണത്തിനും വിപുലമായ നടപടികള്‍

 • റവന്യു ചെലവ്‌ നിയന്ത്രിച്ച്‌ മൂലധന ചെലവ്‌ ഉയര്‍ത്താന്‍ ലക്ഷ്യം

 • അടുത്ത അഞ്ചുവര്‍ഷം കൊണ്ട്‌ ഒരു ലക്ഷത്തോളം കോടി രൂപ സംസ്ഥാനത്ത്‌ മുതല്‍മുടക്ക്‌ ഉണ്ടാക്കുവാന്‍ പരിപാടി

 • ഇതിനായി 12,000 കോടി രൂപയുടെ രണ്ടാം മാന്ദ്യവിരുദ്ധ പ്രത്യേക നിക്ഷേപ പാക്കേജ്‌

 • വ്യവസായ പാര്‍ക്കുകള്‍ക്കും പശ്ചാത്തലസൗകര്യ വികസനത്തിനും വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന്‌ 8,000 കോടി രൂപ

 • പാവങ്ങള്‍ക്ക്‌ സമ്പൂര്‍ണ്ണ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട്‌ സുസ്ഥിരമായ ദ്രുതസാമ്പത്തിക വളര്‍ച്ച ലക്ഷ്യം


ധനസൂചകങ്ങള്‍

 • ആകെ വരുമാനം - 107285.21 കോടി രൂപ

 • ആകെ ചെലവ്‌ - 107996.60 കോടി രൂപ

 • റവന്യൂ വരുമാനം - 84616.85 കോടി രൂപ

 • റവന്യൂ ചെലവ്‌ - 97683.10 കോടി രൂപ

 • റവന്യൂ കമ്മി - 13066.25 കോടി രൂപ (1.98%)

 • മൂലധന ചെലവ്‌ - 9572.92 കോടി രൂപ

 • ധനകമ്മി - 23139.89 കോടി രൂപ (3.51%)

 • പ്രൈമറി ഡെഫിസിറ്റ്‌ - 1.59 %


ക്ഷേമപെന്‍ഷനുകള്‍

 • എല്ലാ സാമൂഹികക്ഷേമ പെന്‍ഷനുകളും 1000 രൂപയായി ഉയര്‍ത്തുന്നു. ഇതിനായി 1000 കോടി രൂപ അധികമായി വകയിരുത്തുന്നു

 • ആയിരത്തിലേറെ കോടി രൂപ വരുന്ന മുഴുവന്‍ പെന്‍ഷന്‍ കുടിശികകളും ഓണത്തിന്‌ മുന്നേ കൊടുത്തുതീര്‍ക്കുന്നതാണ്‌. ജൂണ്‍ മുതലുള്ള 1000 രൂപ നിരക്കിലുള്ള പെന്‍ഷനും വിതരണം ചെയ്യും

 • ഒരു മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായും നല്‍കും.

 • സംസ്ഥാനത്തെ 60 കഴിഞ്ഞ മുഴുവന്‍ സാധാരണക്കാരെയും പെന്‍ഷന്‍ കുടയ്ക്ക് കീഴില്‍ കൊണ്ടുവരും

 • ആദ്യപടിയായി തൊഴിലുറപ്പില്‍ പണിയെടുക്കുന്ന/എടുത്തുകൊണ്ടിരുന്ന 60 കഴിഞ്ഞ മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കും.

 • അഞ്ചു വര്‍ഷത്തിലേറെയായി ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും പെന്‍ഷന്‍ നല്‍കും.

 • ഉയര്‍ന്ന പെന്‍ഷന്‍ ആഗ്രഹമുള്ളവര്‍ക്കുവേണ്ടി കോണ്‍ട്രിബ്യൂട്ടറി സ്‌കീം


സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്‌

 • പൊതുആരോഗ്യ സംവിധാനത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട്‌ എല്ലാവിധ രോഗങ്ങള്‍ക്കും പൂര്‍ണ്ണ സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിന്‌ ഒരു പദ്ധതി.

 • ആര്‍.എസ്‌.ബി.വൈ കൂടുതല്‍ വ്യാപിപ്പിക്കും

 • തൊഴിലുറപ്പ്‌ തൊഴിലാളികളെ മുഴുവന്‍ സൗജന്യ ആര്‍.എസ്‌.ബി.വൈ വലയത്തില്‍കൊണ്ടുവരും.

 • ഹെല്‍ത്ത്‌ കാര്‍ഡുള്ള മുഴുവന്‍ പേര്‍ക്കും കാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം, കരള്‍, വൃക്ക രോഗങ്ങള്‍, തലച്ചോറിലെ ട്യൂമര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക്‌ സൗജന്യ ചികിത്സ.

 • 1000 കോടി രൂപയുടെ ബൃഹത്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതി


പാര്‍പ്പിടം

 • ഇ.എം.എസ്‌ പാര്‍പ്പിട പദ്ധതി പുനസ്ഥാപിക്കും.

 • പ്രീഫാബ്രിക്കേറ്റഡ്‌ വീടുകള്‍ക്ക്‌ മുന്‍ഗണന.

 • പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന വീടുകളുടെ പണി പൂര്‍ത്തിയാക്കാനും പരിപാടി.

 • ഭൂമിയില്ലാത്തവര്‍ക്ക്‌ 3 സെന്റ്‌ വീതമെങ്കിലും സ്ഥലം ലഭ്യമാക്കും.


ആശ്രയപദ്ധതി

 • ആശ്രയ പദ്ധതിയുടെ വിപുലീകരണത്തിനായി കുടുംബശ്രീക്ക്‌ അധികമായി 50 കോടി രൂപ.


സാമൂഹികനീതി

 • ഭിന്നശേഷിക്കാര്‍ക്ക്‌ചികിത്സയും വിദ്യാഭ്യാസവും പരിചരണവും നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക്‌ 30 കോടി രൂപ ധനസഹായം.

 • ചെറുപ്രായത്തില്‍ത്തന്നെ ശേഷിക്കുറവുകള്‍ കണ്ടെത്തി ചികിത്സിപ്പിക്കുന്നതിന്‌ 37 കോടി രൂപ.

 • കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയക്ക്‌ 10 കോടി രൂപ.

 • സ്‌മാര്‍ട്ട്‌ഫോണ്‍/റ്റാബുകളിലെ സ്‌ക്രീന്‍ റീഡ്‌ സോഫ്‌റ്റ്വെയറുകള്‍ ഉപയോഗിച്ച്‌ ആശയവിനിമയം നടത്തുന്നതിനും സ്വയം സഞ്ചരിക്കുന്നതിനും കേരളാ ഫെഡറേഷന്‍ ഓഫ്‌ ദി ബ്ലൈന്‍ഡിന്‌ 1.5 കോടി രൂപ.

 • ക്രിക്കറ്റ്‌ അസോസിയേഷന്‍ ഓഫ്‌ ദി ബ്ലൈന്‍ഡ്‌, കേരളയ്‌ക്ക്‌ 10 ലക്ഷം രൂപ.

 • എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി 10 കോടി രൂപ.

 • ആശ്വാസകിരണം പദ്ധതിക്ക് 32 കോടി വകയിരുത്തിയിട്ടുണ്ട്‌ 21 കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ പദ്ധതിയിലേക്ക് നല്‍കണം.

 • അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികള്‍ക്ക്‌ സഹായം നല്‍കുന്ന സ്‌നേഹപൂര്‍വ്വംപദ്ധതിക്ക് 18 കോടി.

 • വയോമിത്രം പരിപാടിക്ക്‌ 9 കോടി

  അങ്കണവാടി

 • അങ്കണവാടി പ്രവര്‍ത്തകര്‍ക്ക്‌ വര്‍ദ്ധിപ്പിച്ച ഓണറേറിയം നല്‍കുന്നതിന്‌ 125 കോടി.

 • ആശാപ്രവര്‍ത്തകരുടെയും പാചകത്തൊഴിലാളികളുടെയും പി.റ്റി.എ, പ്രീപ്രമറി അധ്യാപകരുടെയും സാക്ഷരതാ പ്രചാരക്‌മാരുടെയും ഓണറേറിയം 500 രൂപ വര്‍ദ്ധിപ്പിച്ചു.

  ഭക്ഷ്യസുരക്ഷ

 • സൗജന്യറേഷന്‍ വിപുലീകരണതിന്‌ 300 കോടി രൂപ.

 • അധിക വകയിരുത്തല്‍ സിവില്‍സപ്ലൈസില്‍ നിര്‍ണ്ണയിക്കപ്പെട്ട ഇനങ്ങള്‍ക്ക്‌ നിലവിലുള്ള വില നിലനിറുത്താന്‍ 75 കോടി രൂപ അധികവകയിരുത്തല്‍.

  പട്ടികജാതി-പട്ടിവര്‍ഗക്ഷേമം

 • പോസ്റ്റ്‌മെട്രിക്‌ ഹോസ്റ്റലുകളില്‍ കുട്ടികളുടെ പഠനസഹായത്തിന്‌ 20 കുട്ടികള്‍ക്ക്‌ ഒന്ന്‌ എന്ന തോതില്‍ ട്യൂട്ടര്‍മാര്‍

 • മുഴുവന്‍ പ്രീമെട്രിക്‌, പോസ്റ്റ്‌മെട്രിക്‌ ഹോസ്റ്റലുകളും ആധുനീകരിക്കുന്നതിന്‌ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്നു 150 കോടി രൂപ

 • മോഡല്‍ റെസിഡൻഷ്യല്‍ സ്കൂളുകളുടെ ആധുനീകരണത്തിന്‌ 100 കോടി.

 • പട്ടികജാതിക്കാര്‍ക്കും ആദിവാസികള്‍ക്കുമുള്ള എല്ലാവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങളും 25 ശതമാനം വീതം ഉയര്‍ത്തി.

 • ആദിവാസി മേഖലകള്‍ക്കു പുറത്ത്‌ ചിന്നിച്ചിതറി താമസിക്കുന്ന ഒറ്റപ്പെട്ട ആദിവാസികുടുംബങ്ങള്‍ക്ക്‌ മൈക്രാപ്ലാനുകള്‍ നടപ്പിലാക്കാന്‍ പി.കെ കാളന്‍ കുടുംബപദ്ധതി

 • ആദിവാസികള്‍ക്ക്‌ ഒരേക്കര്‍ ഭൂമി നല്‍കാന്‍ 42 കോടി രൂപ.

 • പട്ടികജാതിക്കാര്‍ക്ക്‌ ഭൂമി വാങ്ങുന്നതിനും ഭവനനിർമാണത്തിനും 456 കോടി രൂപ.

 • ഇതരസംസ്ഥാന തൊഴിലാളികള്‍ ഇതരസംസ്ഥാന തൊഴിലാളി ക്ഷേമനിധിക്ക്‌ 20 കോടി രൂപ.

  രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ്‌

 • 12,000 കോടി രൂപയുടെ രണ്ടാം മാന്ദ്യ വിരുദ്ധ പാക്കേജ്‌

 • ഭൂമി ഏറ്റെടുക്കുന്നതിന്‌ 8,000 കോടി രൂപ

 • കേരള ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ഫണ്ട്‌ ബോര്‍ഡ്‌ (കിഫ്‌ബി) വഴി ബഡ്‌ജറ്റിന്‌ പുറത്ത്‌ ധന സമാഹരണം

 • മോട്ടോര്‍വാഹന നികുതിയുടെ ഒരു വിഹിതം എല്ലാവര്‍ഷവും കിഫ്‌ബിക്ക് നല്‍കുന്നതിന്‌ നിയമനിർമാണം.

 • പെട്രാളിനു മേലുള്ള സെസും കിഫ്‌ബിക്ക്‌.

 • പൊതുമേഖലാ ഔഷധ നിർമാണ കമ്പിനിയായ കെ.എസ്‌.ഡി.പി.യുടെ നവീകരണത്തിന്‌ ചേരമാന്‍ ഫിനാന്‍ഷ്യല്‍ സർവീസസ്‌ വഴി 250 കോടി


കൃഷി

 • കാര്‍ഷികമേഖലയുടെ വകയിരുത്തല്‍ 403 കോടി രൂപയില്‍ നിന്നും 600 കോടി രൂപയായി ഉയര്‍ത്തി.

 • പുതുക്കിയ കണക്കിന്റെ 307 ഇരട്ടി വകയിരുത്തല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ ഉല്‍പ്പാദനമേഖലാ വിഹിതം പുനസ്ഥാപിച്ചു.

 • പച്ചക്കറി സ്വയംപര്യാപ്തിക്കുവേണ്ടിയുള്ള ജനകീയകാമ്പയിന്‍

 • പച്ചക്കറി മേഖലയുടെ അടങ്കല്‍ തദ്ദേശഭരണ വിഹിതമടക്കം 225 കോടി രൂപ.

 • നാളികേര സംഭരണത്തിനുള്ള അടങ്കല്‍ 100 കോടി രൂപയായി ഉയര്‍ത്തി.

 • വയല്‍ ഉടമസ്ഥര്‍ സ്വയം കൃഷി ചെയ്യുന്നതിന്‌ ഏതെങ്കിലും കാരണവശാല്‍ കഴിയുന്നില്ലെങ്കില്‍ ആ ഭൂമി തദ്ദേശഭരണസ്ഥാപനങ്ങള്‍ രൂപംനല്‍കുന്ന സംഘകൃഷിക്കാര്‍ക്ക്‌ നല്‍കേണ്ടതാണ്‌.

 • നെല്‍വയല്‍ നികത്തുന്നതിന്‌ 2014-15 ലെ ബജറ്റില്‍ ഫിനാന്‍സ്‌ബില്ലിന്റെ ഭാഗമായി കൊണ്ടുവന്ന വ്യവസ്ഥകള്‍ റദ്ദാക്കും.

 • ഒരു വര്‍ഷം കൊണ്ട്‌ നെല്‍വയല്‍, തണ്ണീര്‍ത്തട ഡേറ്റാബാങ്ക്‌.

 • നെല്ല്‌ സംഭരണത്തിനായി 385 കോടി രൂപ സംഭരണവില.

 • ഒരാഴ്‌ചയ്‌ക്കകം റബര്‍ വിലസ്ഥിരതാ ഫണ്ടിന്‌ 500 കോടി രൂപ.

 • ചെറുകിട ഇടത്തരം അഗ്രാപാര്‍ക്കുകളുടെ ശൃംഖല.

 • തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌, തിരുവനന്തപുരം ജില്ലകളില്‍ നാളികേര അഗ്രാപാര്‍ക്കുകള്‍.

 • പാലക്കാട്‌, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നെല്ലിനെ അടിസ്ഥാനമാക്കിയുള്ള അഗ്രാപാര്‍ക്കുകള്‍.

 • തൃശ്ശൂരില്‍ വാഴപ്പഴവും തേനും ആസ്‌പദമാക്കിയ അഗ്രാപാര്‍ക്ക്‌ ഇടുക്കി, വയനാട്‌ ജില്ലകളില്‍ സ്‌പൈസസ്‌ പാര്‍ക്കുകള്‍.

 • കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായ പാര്‍ക്കുകള്‍.

 • തൃശ്ശൂര്‍ ജില്ലയിലെ മാള കേന്ദ്രീകരിച്ച്‌ ചക്കയ്ക്ക് വേണ്ടിയുള്ള അഗ്രാപാര്‍ക്ക്‌ ഇടുക്കി കാന്തല്ലൂരില്‍ പച്ചക്കറി മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ അഗ്രാപാര്‍ക്ക്‌


തൊഴിലുറപ്പുപദ്ധതി

 • സന്നദ്ധതയുള്ളവര്‍ക്ക്‌ മുഴുവന്‍ പേര്‍ക്കും 100 ദിവസത്തെ പണി നല്‍കുന്നതിനുള്ള തീവ്രയജ്ഞ പരിപാടി

 • മത്സ്യമേഖല മത്സ്യമേഖലയുടെ അടങ്കല്‍ 178 കോടിയില്‍ നിന്നും 468 കോടി രൂപയായി ഉയര്‍ത്തി.

 • പഞ്ഞമാസസമാശ്വാസപദ്ധതി 1800 രൂപയില്‍നിന്ന്‌ 3600 രൂപയായി ഉയര്‍ത്തും

 • മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതിക്ക്‌ 50 കോടി

 • സി.ആര്‍.ഇസഡ്‌ പരിധിയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്‌ താല്പര്യമുണ്ടെങ്കില്‍ നിലവിലുള്ള ഭൂമിയുടെ അവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ സുരക്ഷിതമേഖലയിലേയ്‌ക്ക്‌ മാറിതാമസിക്കുന്നതിന്‌ 10 ലക്ഷം രൂപ വീതം ധനസഹായം

 • പുലിമുട്ടുകളുടെ നിർമാണത്തിനായി 300 കോടി.

 • മത്സ്യബന്ധന തുറമുഖങ്ങള്‍ക്ക്‌ 31 കോടി


കയര്‍

 • കയര്‍ മേഖലാ വിഹിതം 116 കോടിയില്‍ നിന്നും 232 കോടി രൂപയായി ഉയര്‍ത്തി

 • പരമ്പരാഗത തൊഴിലാളികള്‍ ഉല്‍പ്പാദിപ്പിക്കുന്ന കയറും കയറുല്‍പ്പന്നങ്ങളും നിശ്ചിതവിലയ്‌ക്ക്‌ സര്‍ക്കാര്‍ സംഭരിക്കും.

 • കയര്‍ മേഖലയുടെ ആധുനീകരണത്തിന്‌ സമഗ്രപരിപാടി

  കശുവണ്ടി

 • കശുവണ്ടി വികസന കോര്‍പ്പറേഷന്‍, കാപ്പക്‌സ്‌ എന്നിവയ്‌ക്ക്‌ 100 കോടി രൂപ അധിക വകയിരുത്തല്‍.

  കൈത്തറി-ഖാദി

 • കൈത്തറി, ഖാദി, മേഖലകള്‍ക്ക്‌ വരുമാന ഉറപ്പു പദ്ധതിക്കായി 40 കോടി രൂപ അധിക വകയിരുത്തല്‍.

 • 1 മുതല്‍ 8 വരെ ക്ലാസുകളിലുളള എല്ലാ സര്‍ക്കാര്‍ എയ്‌ഡഡ്‌ സ്കൂള്‍ കുട്ടികള്‍ക്കും സൗജന്യ കൈത്തറിയൂണിഫോം.

 • പുന്നപ്രവയലാര്‍ സ്വാതന്ത്യ്ര സമരസേനാനികള്‍ക്ക്‌ ഡി.എ കുടിശിക.

 • സ്കൂള്‍ വിദ്യാഭ്യാസം ഓരോ മണ്ഡലത്തിലെയും ഒരു സര്‍ക്കാര്‍ സ്കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേയ്‌ക്ക്‌ ഉയര്‍ത്തുന്നതിന്‌ മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന്‌ 1000 കോടി രൂപ.

 • അന്തര്‍ദേശീയ നിലവാരമുള്ള 1000 സ്കൂളുകള്‍ അഞ്ചു കൊല്ലംകൊണ്ടു യാഥാര്‍ത്ഥ്യമാകും.

 • 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈറ്റെക്‌ ആക്കുന്നതിന്‌ മാന്ദ്യവിരുദ്ധ പാക്കേജില്‍നിന്ന്‌ 500 കോടി രൂപ.

 • ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്‌ പ്രതിവര്‍ഷം പുസ്‌തകങ്ങള്‍ക്കും സ്റ്റേഷനറിക്കും 500 രൂപ, യൂണിഫോമിന്‌ 750 രൂപ, യാത്രയ്‌ക്ക്‌ 1000 രൂപ, എസ്‌കോര്‍ട്ടിന്‌ 1000 രൂപ, റീഡര്‍ക്ക്‌ 750 രൂപ.

  ഉന്നതവിദ്യാഭ്യാസം

 • കേരളത്തില്‍ 52 സര്‍ക്കാര്‍ ആര്‍ട്‌സ്‌ & സയന്‍സ്‌ കോളേജുകള്‍ക്കും എഞ്ചിനീയറിംഗ്‌ കോളേജുകള്‍ക്കും അടിസ്ഥാന സൗകര്യവികസനത്തിന്‌ മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്നും 500 കോടി രൂപ.

 • തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌, എറണാകുളം മഹാരാജാസ്‌ കോളേജ്‌, തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ്‌, പാലക്കാട്‌ വിക്‌ടോറിയ കോളേജ്‌, തലശ്ശേരി ബ്രണ്ണന്‍ കോളേജ്‌ എന്നീ കോളേജുകളെ ആധുനീകരണത്തിന് പ്രത്യേക നിക്ഷേപനിധിയില്‍നിന്ന്‌ 150 കോടി രൂപ

 • പ്ലാന്റേഷന്‍ മേഖലയിലെ സര്‍ക്കാര്‍ കോളേജുകളായ കല്‍പ്പറ്റ, മൂന്നാര്‍, കട്ടപ്പന എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കോളേജുകളില്‍ 2 വീതം ബിരുദാനന്തര കോഴ്‌സുകള്‍.

 • വിദ്യാഭ്യാസവായ്‌പ തിരിച്ചടക്കാന്‍ സര്‍ക്കാര്‍ സഹായം 100 കോടി രൂപ വകയിരുത്തി.

 • 10 ഐ.റ്റി.ഐ.കള്‍ ലോകോത്തര നിലവാരത്തിലേയ്‌ക്ക്‌ ഉയര്‍ത്തുന്നതിനു നിക്ഷേപ പദ്ധതിയില്‍ നിന്നും 50 കോടി രൂപ.

  പൊതുആരോഗ്യം

 • മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക്‌ ആശുപത്രികള്‍ എന്നിവയുടെ നവീകരണത്തിന്‌ മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന്‌ 1000 കോടി രൂപ.

 • കോഴിക്കോട്‌ മാനസികാരോഗ്യ ആശുപത്രിയിലെ പ്രത്യേക വിപുലീകരണ പദ്ധതിയിലേയ്‌ക്ക്‌ മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന്‌ 100 കോടി രൂപ.

 • തലശ്ശേരിയില്‍ വുമണ്‍ & ചൈല്‍ഡ്‌ ആശുപത്രി ആരംഭിക്കുന്നതിന്‌ മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന്‌ 50 കോടി രൂപ.

 • തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ എയിംസ്‌ നിലവാരത്തിലേയ്‌ക്ക്‌ ഉയര്‍ത്തും.

 • ആയുര്‍വേദ ഗവേഷണ ലാബിന്‌ വിശദപദ്ധതിരേഖ തയ്യാറാക്കും.

  കുടിവെള്ളവും ജലവിഭവവും

 • കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റി ഉള്‍പ്പെടെ 11 സമഗ്ര കുടിവെള്ള പദ്ധതികള്‍ക്ക്‌ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന്‌ 1235 കോടി രൂപ.

 • വിവിധ പ്രശ്‌നങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന പ്രാജക്‌ടുകളുടെ പൂര്‍ത്തീകരണത്തിന്‌ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്നും 827 രൂപ.

  കലയും സംസ്‌കാരവും

 • എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ശരാശരി 40 കോടി രൂപ ചെലവില്‍ കേരള നവോത്ഥാന സാംസ്‌കാരിക സമുച്ചയങ്ങള്‍. ഈ സാംസ്‌കാരിക സമുച്ചയങ്ങളുടെ പേരുകള്‍ ചുവടെ 1. തിരുവനന്തപുരം - അയ്യങ്കാളി

 2. കൊല്ലം - ശ്രീനാരായണഗുരു

 3. ആലപ്പുഴ - പി കൃഷ്‌ണപിള്ള

 4. പത്തനംതിട്ട - ചട്ടമ്പിസ്വാമി

 5. ഇടുക്കി - അക്കാമ്മ ചെറിയാന്‍

 6. കോട്ടയം - ലളിതാംബിക അന്തര്‍ജ്ജനം

 7. എറണാകുളം - സഹോദരന്‍ അയ്യപ്പന്‍

 8. തൃശ്ശൂര്‍ - വള്ളത്തോള്‍ നാരായണമേനോന്‍

 9. പാലക്കാട്‌ - വി.ടി ഭട്ടതിരിപ്പാട്‌

 10. മലപ്പുറം - അബ്‌ദുറഹ്മാന്‍ സാഹിബ്‌

 11. കോഴിക്കോട്‌ - വൈക്കം മുഹമ്മദ്‌ ബഷീര്‍

 12. കണ്ണൂര്‍ - വാഗ്‌ഭടാനന്ദന്‍

 13. വയനാട്‌ - എടച്ചേന കുങ്കന്‍

 14. കാസര്‍ഗോഡ്‌ - സുബ്രഹ്മണ്യന്‍ തിരുമുമ്പ് • കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ പ്രതിമാസം 1,500 രൂപയായി ഉയര്‍ത്തുന്നു.

 • പടയണി, തെയ്യം, മേള പ്രമാണിമാര്‍ തുടങ്ങിയ കലാകാരന്മാര്‍ക്ക്‌ പെന്‍ഷന്‍.

 • ശിവഗിരിയില്‍ ജാതിയില്ല വിളംബരം ശതാബ്‌ദി മ്യൂസിയത്തിന്‌ 5 കോടി രൂപ

 • ലാറി ബേക്കര്‍ സെന്ററിന്‌ 2 കോടി രൂപ. കെ.പി.പി നമ്പ്യാരുടെ സ്‌മാരക മ്യൂസിയത്തിന്‌ 1 കോടി രൂപ

  ലൈബ്രറികള്‍

 • ലൈബ്രറികള്‍ക്കുള്ള ഗ്രാന്റ്‌ 50 ശതമാനം ഉയര്‍ത്തി 1300 ഒന്നാംഗ്രഡ്‌ ലൈബ്രറികള്‍ക്ക്‌ സൗജന്യ വൈഫൈ, ഇന്റര്‍നെറ്റ്‌, കമ്പ്യൂട്ടര്‍, എല്‍.സി.ഡി പ്രാജക്‌ടര്‍ 10 കോടി രൂപ.

  സ്‌പോര്‍ട്‌സ്‌, യുവജനക്ഷേമം

 • 14 ജില്ലകളിലും ഓരോ മള്‍ട്ടീപര്‍പ്പസ്‌ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനായി പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന്‌ 500 കോടി രൂപ. 1. തിരുവനന്തപുരം - തോമസ്‌ സെബാസ്റ്റ്യന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

 2. കൊല്ലം - ഒളിമ്പ്യന്‍ സുരേഷ്‌ബാബു ഇന്‍ഡോര്‍ സ്റ്റേഡിയം

 3. പത്തനംതിട്ട - ബ്ലസന്‍ ജോര്‍ജ്ജ്‌ ഇന്‍ഡോര്‍ സ്റ്റേഡിയം

 4. ആലപ്പുഴ - ഉദയകുമാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

 5. കോട്ടയം - സൂസന്‍ മേബിള്‍ തോമസ്‌ ഇന്‍ഡോര്‍ സ്റ്റേഡിയം

 6. എറണാകുളം - ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

 7. ഇടുക്കി - കെ.പി തോമസ്‌ ഇന്‍ഡോര്‍ സ്റ്റേഡിയം

 8. തൃശ്ശൂര്‍ - ഐ.എം വിജയന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

 9. പാലക്കാട്‌ - കെ.കെ പ്രമചന്ദ്രന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

 10. മലപ്പുറം - പി മെയ്‌തീന്‍കുട്ടി ഇന്‍ഡോര്‍ സ്റ്റേഡിയം

 11. കോഴിക്കോട്‌ - ഒളിമ്പ്യന്‍ റഹ്‌മാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

 12. വയനാട്‌ - സി.കെ ഓംഗാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

 13. കണ്ണൂര്‍ - ജിമ്മി ജോര്‍ജ്ജ്‌ ഇന്‍ഡോര്‍ സ്റ്റേഡിയം

 14. കാസര്‍ഗോഡ്‌ - എം.ആര്‍.സി കൃഷ്‌ണന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം • 25 മിനിസ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിന്‌ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന്‌ 5 കോടി രൂപ വീതം

  റോഡുകളും പാലങ്ങളും • മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി 5,000 കോടി രൂപയുടെ പാലങ്ങള്‍, ഫ്‌ളൈഓവറുകള്‍/അണ്ടര്‍പാസേജുകള്‍, ബൈപ്പാസുകള്‍, റോഡുകള്‍, റെയില്‍വേ മേല്‍പ്പാലങ്ങള്‍ എന്നിവയ്‌ക്ക്‌ അനുവാദം.

 • കൊച്ചി മെട്രാ, വിഴിഞ്ഞം ഹാര്‍ബര്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട്‌, കോഴിക്കോട്‌, തിരുവനന്തപുരം ലൈറ്റ്‌ മെട്രാ, ഹില്‍ ഹൈവേ, മൊബിലിറ്റി ഹബ്ബ്‌, സബര്‍ബെന്‍ റെയില്‍ കോറിഡോര്‍, നിലവിലുള്ള വന്‍കിട പാര്‍ക്കുകളുടെ നിർമാണം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേജര്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ഡെവലപ്പ്‌മെന്റ്‌ പ്രാജക്‌ട്‌സ്‌ എന്ന ശീര്‍ഷകത്തില്‍ വകയിരുത്തിയിട്ടുള്ള 2536 കോടി രൂപ ഉപയോഗപ്പെടുത്തുന്നതാണ്‌.

  ഊര്‍ജ്ജം

 • വീടുകളുടെ മേല്‍ക്കൂരയിന്‍മേല്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച്‌ 1000 മെഗാവാട്ട്‌ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ബൃഹത്‌പദ്ധതിക്ക്‌ ഈ വര്‍ഷം തുടക്കം.

 • നിലവിലുള്ള എല്ലാ ഫിലമെന്റ്‌, സി.എഫ്‌.എല്‍ ബള്‍ബുകളും മാറ്റി എല്‍.ഇ.ഡി ബള്‍ബ്‌ നല്‍കുന്നതിനുള്ള ഒരു ബൃഹത്തായ പരിപാടിക്ക്‌ നിക്ഷേപ പദ്ധതിയില്‍ നിന്ന്‌ 250 കോടി രൂപ.

  ജലസേചനം

 • മണ്ണ്‌-ജല സംരക്ഷണത്തിനുവേണ്ടി നീര്‍ത്തടാടിസ്ഥാനത്തിലുള്ള ഒരു വലിയ ജനകീയപ്രസ്ഥാനം പൊഴികളുടെ പുനരുദ്ധാരണത്തിന്‌ നിക്ഷേപ പദ്ധതിയില്‍ നിന്നു 100 കോടി രൂപ.

  കേരളാ സ്റ്റേറ്റ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌

 • കോര്‍പ്പറേഷന്‍ കെ.എസ്‌.ആര്‍.ടി.സി.ക്ക്‌ 1000 പുതിയ സി.എന്‍.ജി ബസുകള്‍ ഇറക്കുന്നതിന്‌ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന്‌ 300 കോടി രൂപ.

  ജലഗതാഗതം

 • ആലപ്പുഴ - കുട്ടനാട്‌ - ചങ്ങനാശ്ശേരി - കോട്ടയം മേഖലയിലെ ജലഗതാഗതം നവീകരിക്കുന്നതിനും ആലപ്പുഴ മൊബിലിറ്റി ഹബ്ബിനുമായി പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്നു 400 കോടി രൂപ.

  വ്യവസായം

 • കൊച്ചി പാലക്കാട്‌ വ്യവസായ ഇടനാഴിക്ക്‌ 1500 ഏക്കര്‍ ഭൂമി ഏറ്റെടുക്കും.

 • 5 ബൃഹത്‌ വിവിധോദ്ദേശ വ്യവസായ സോണുകള്‍ക്ക്‌ 5100 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. ഇതിന്‌ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന്‌ 5100 കോടി രൂപ.

 • ടൈറ്റാനിയം മെറ്റല്‍ കോംപ്ലക്‌സ്‌ സാധ്യതാപഠനം.

  വിനോദസഞ്ചാരം

 • 20 ടൂറിസം ഡസ്റ്റിനേഷനുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന്‌ പ്രത്യേക നിക്ഷേപപദ്ധതിയില്‍ നിന്നും 400 കോടി രൂപ.

 • തലശ്ശേരി, ആലപ്പുഴ ഹെറിറ്റേജ്‌ ടൂറിസം പദ്ധതിക്ക്‌ പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്ന്‌ 100 കോടി രൂപ വീതം.

 • പൊന്‍മുടിയിലേയ്‌ക്ക്‌ റോപ്പ്‌ വേ നിര്‍മ്മിക്കുന്നതിനും പൊന്‍മുടിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്നു 200 കോടി രൂപ.

 • സ്പൈസസ്‌ റൂട്ട്‌ അന്തര്‍ദേശീയ ടൂറിസം സര്‍ക്യൂട്ടിന്‌ തുടക്കംകുറിക്കും.

 • കണ്ണൂര്‍ വിമാനത്താവളത്തോട്‌ ബന്ധപ്പെട്ടുള്ള റോഡ്‌ വികസനം ഒറ്റപാക്കേജായി നടപ്പിലാക്കും.

  വിവരസാങ്കേതികവിദ്യാവ്യവസായങ്ങള്‍

 • ഐ.റ്റി പാര്‍ക്കുകള്‍ക്ക്‌ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന്‌ 1325 കോടി രൂപ.

 • 1500 സ്റ്റാര്‍ട്ട്‌ അപ്പുകള്‍ക്ക്‌ സഹായം നല്‍കുന്ന പദ്ധതിക്ക്‌ ഈ വര്‍ഷം തുടക്കം.

 • ബസ്‌ സ്റ്റാന്‍ഡ്‌, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഫ്രീ വൈഫൈ.

  സഹകരണം

 • കേരള ബാങ്ക്‌ - പഠന സമിതിയെ നിയോഗിക്കും.

  അധികാരവികേന്ദ്രീകരണം

 • പച്ചക്കറിയില്‍ സ്വയംപര്യാപ്‌തത, സമ്പൂര്‍ണ്ണശുചിത്വം, ജലചക്ര സംരക്ഷണം എന്നിവയെ കോര്‍ത്തിണക്കി ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ രണ്ടാം പതിപ്പ്‌.

 • തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഭാരവാഹികളുടെയും മാസ അലവന്‍സ്‌ നിലവിലുള്ളതിന്റെ ഇരട്ടിയായി ഉയര്‍ത്തും.

 • പുതിയതായി രൂപീകരിച്ച മുനിസിപ്പാലിറ്റികള്‍, ബ്ലോക്കുകള്‍ എന്നിവയ്‌ക്ക്‌ കെട്ടിടസൗകര്യങ്ങള്‍ ഒരുക്കുന്നതിന്‌ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന്‌ 100 കോടി രൂപ.

  കുടുംബശ്രീ

 • കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള റിവോള്‍വിംഗ്‌ ഫണ്ട്‌, കാര്‍ഷികസബ്‌സിഡി, സൂക്ഷ്‌മതൊഴില്‍ സബ്‌സിഡി എന്നിവ പുനസ്ഥാപിക്കും.

 • കുടുംബശ്രീക്കുള്ള വകയിരുത്തല്‍ 130 കോടി രൂപയില്‍ നിന്നും 200 കോടി രൂപയായി ഉയര്‍ത്തി.

 • കുടുംബശ്രീക്ക്‌ ബാങ്കുകളില്‍നിന്നു 4 ശതമാനം പലിശയ്‌ക്ക്‌ വായ്‌പ ലഭ്യമാക്കും.

  സ്ത്രീതുല്യത

 • സ്ത്രീകള്‍ക്കുവേണ്ടി ഒരു പ്രത്യേക വകുപ്പ്‌ ജന്‍ഡര്‍ബജറ്റിംഗ്‌ പുനസ്ഥാപിക്കും.

 • ഹൈറ്റെക്‌ ക്ലാസ്‌മുറി പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ ഗേള്‍സ്‌ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍ റോഡുകളുടെ ഓരത്തുള്ള പെട്രാള്‍ പമ്പുകള്‍, റെസ്റ്റോറന്റുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട്‌ ശുചിമുറികള്‍ നിര്‍മ്മിച്ചു നല്‍കും. ബസ്‌ സ്റ്റാന്‍ഡ്‌, റെയില്‍വേ സ്റ്റേഷന്‍, ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍, പ്രധാന മാര്‍ക്കറ്റുകള്‍ ഇവിടങ്ങളില്‍ ശുചിമുറി, മുലയൂട്ടല്‍മുറി, വെന്‍ഡിംഗ്‌ മെഷീന്‍, സ്നാക്ക്‌ ബാര്‍ ഇവയെല്ലാം അടങ്ങുന്നഫ്രഷ്‌ അപ്പ്‌ സെന്ററുകള്‍.

 • 60 കഴിഞ്ഞ ട്രാന്‍സ്‌ ജന്‍ഡേഴ്‌സിന്‌ പെന്‍ഷന്‍ ട്രാന്‍സ്‌ ജന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രത്യേക വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍.

 • ട്രാന്‍സ്‌ ജന്‍ഡര്‍കള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ക്ക്‌ സര്‍ക്കാര്‍ ധനസഹായം

  പരിസ്ഥിതിസൗഹൃദം

 • നെല്‍വയല്‍, തണ്ണീര്‍ത്തട ഡാറ്റാബാങ്ക്‌ ജലചക്ര സംരക്ഷണത്തിനും മാലിന്യസംസ്‌കരണത്തിനും ജനകീയപ്രസ്ഥാനം കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം.

 • കുട്ടനാട്‌ പരിസ്ഥിതിപുനസ്ഥാപനപദ്ധതിക്ക്‌ ഊന്നല്‍ പൊഴികളുടെയും തോടുകളുടെ സംരക്ഷണത്തിന്‌ പരിപാടി.

 • വന സംരക്ഷണത്തിന്‌ ഊന്നല്‍

  അഗ്നിശമനവകുപ്പ്‌

 • അരൂര്‍, കൊയിലാണ്ടി, കോങ്ങാട്‌, സെക്രട്ടേറിയറ്റ്‌, പത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ പുതിയ അഗ്നിശമന സ്റ്റേഷനുകള്‍.

  ട്രഷറി

 • ട്രഷറിയില്‍ കോര്‍ബാങ്കിംഗ്‌ സംവിധാനം ഇതിനെതുടര്‍ന്ന്‌ ശമ്പളവും പെന്‍ഷനും ട്രഷറിയിലെ അക്കൗണ്ട്‌ വഴി മാത്രം.

  റവന്യു

 • പുതിയ റവന്യുടവറുകള്‍. 1. നെടുമങ്ങാട്‌

 2. കൊല്ലം

 3. പന്തളം

 4. കൊട്ടാരക്കര (രണ്ടാംഘട്ടം)

 5. തിരുവല്ല

 6. ചങ്ങനാശ്ശേരി

 7. തൊടുപുഴ

 8. പീരുമേട്‌

 9. എറണാകുളം

 10. കോതമംഗലം

 11. സുല്‍ത്താന്‍ബത്തേരി

 12. ചാലക്കുടി

 13. മട്ടന്നൂര്‍

 14. ആലപ്പുഴ ആര്‍.ഡി.ഒ കോംപ്ലക്‌സ്‌

 15. മുളന്തുരുത്തി

 16. പുനലൂര്‍ വിദ്യാഭ്യാസ കോംപ്ലക്‌സ്‌

 17. കടകംപള്ളി


ആഭ്യന്തരം

 • പുതിയ പൊലീസ്‌ സ്റ്റേഷനുകള്‍ 1. അച്ചന്‍കോവില്‍

 2. കയ്‌പമംഗലം

 3. കൊപ്പം

 4. തൊണ്ടര്‍നാട്‌ (വയനാട്‌)

 5. നഗരൂര്‍ (ചിറയിന്‍കീഴ്‌)

 6. പിണറായി

 7. പുത്തൂര്‍ (പാലക്കാട്‌)


എക്‌സൈസ്‌

 • മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ശക്തമായ പ്രചാരണത്തിന്‌ ജനകീയപ്രസ്ഥാനം.

 • പുതിയ എക്‌സൈസ്‌ ടവറുകള്‍. 1. കോട്ടയം

 2. പാലക്കാട്‌

 3. തൃശ്ശൂര്‍

 4. വയനാട്‌

  സര്‍ക്കാര്‍ പ്രസ്‌ • ഗവണ്‍മെന്റ്‌ പ്രസിന്റെ ആധുനീകരണത്തിന്‌ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന്‌ 100 കോടി രൂപ

  പബ്ലിക്‌ സർവീസ്‌ കമ്മീഷന്‍

 • മലബാര്‍ പ്രദേശത്തെ ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം കോഴിക്കോട്‌ മേഖലാ ഓഫീസില്‍ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം.

  നീതി-ന്യായം

 • പുനലൂര്‍, അടൂര്‍, പീരുമേട്‌, പാലക്കാട്‌, പത്തനംതിട്ട, നെടുങ്കണ്ടം, റാന്നി, കായംകുളം, കട്ടപ്പന, കൂത്തുപറമ്പ്‌, ചാലക്കുടി, പയ്യന്നൂര്‍, കടുത്തുരുത്തി, ആലപ്പുഴ (അഡീഷണല്‍ ബ്ലോക്ക്‌ എന്നിവിടങ്ങളില്‍ പുതിയ കോടതി കെട്ടിടസമുച്ചയങ്ങള്‍.

 • നികുതി നിര്‍ദ്ദേശങ്ങള്‍ 22 ശതമാനം നികുതി വരുമാന വര്‍ദ്ധനവ്‌ ലക്ഷ്യം.

 • വാണിജ്യ നികുതി പിരിവ്‌ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുള്ള തന്ത്രം. 1. അഴിമതി നിർമാര്‍ജ്ജനം

 2. കൂടുതല്‍ വ്യാപാരികളെ നികുതി വലയത്തില്‍ കൊണ്ടുവരിക

 3. യുക്തിസഹമായ നികുതി നിരക്ക്‌

 4. സാങ്കേതിക നവീകരണം

 5. ഊര്‍ജ്ജിത ഉദ്യോഗസ്ഥ പരിശീലനം

 6. ഇന്റേണല്‍ ഓഡിറ്റ്‌ ശക്തിപ്പെടുത്തുക

 7. നിയമനടപടികള്‍, റവന്യു റിക്കവറി വേഗത വര്‍ദ്ധിപ്പിക്കല്‍

 8. വ്യാപാരി സൗഹൃദ സമീപനം

 9. ഉപഭോക്തൃ-വ്യാപാരി ബോധവല്‍ക്കരണം • ആധുനിക സംയോജിത ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കും. ഇലക്ട്രാണിക്‌ വെയ്‌ബ്രിഡ്‌ജുകള്‍, ബൂം ബാരിയറുകള്‍, ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടെലിവിഷന്‍ സംവിധാനം, ഇലക്ട്രാണിക്‌ ഡിസ്‌പ്ലേ ബോര്‍ഡുകള്‍, RFID, സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ മുതലായ ആധുനിക സാങ്കേതികവിദ്യകള്‍.

 • കാസര്‍കോട്‌ ജില്ലയിലെ മഞ്ചേശ്വരത്തും, വയനാട്‌ ജില്ലയിലെ മുത്തങ്ങയിലും ആധുനിക ഡാറ്റാ കളക്ഷന്‍ & ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍.

 • ഈ സാമ്പത്തികവര്‍ഷം വാണിജ്യ നികുതി വകുപ്പില്‍ ആധുനിക പരാതി പരിഹാര കാള്‍ സെന്റര്‍ ലക്കി വാറ്റിന്റെ പരിഷ്‌കരിച്ച പതിപ്പ്‌.

 • നികുതിനിര്‍ണ്ണയ നോട്ടീസുകള്‍ക്ക്‌ വാണിജ്യ നികുതി വകുപ്പില്‍ പിയര്‍ റിവ്യൂസംവിധാനം.

  അധിക വിഭവസമാഹരണം

 • എം.ആര്‍.പി രേഖപ്പെടുത്തി പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പ്‌ ഉല്‍പ്പന്നങ്ങള്‍ക്ക്‌ 5 ശതമാനം നികുതി.

 • എം.ആര്‍.പി രേഖപ്പെടുത്തി പാക്കറ്റിലാക്കി വില്‍ക്കുന്ന ബസ്‌മതി അരിക്ക്‌ 5 ശതമാനം നികുതി.

 • വെളിച്ചെണ്ണയുടെ നികുതി ഇളവ്‌ ദുരുപയോഗം ചെയ്ത് സംസ്ഥാനത്തേയ്‌ക്ക്‌ വ്യാജ വെളിച്ചെണ്ണ കടത്തുന്നതിനെ നിയന്ത്രിക്കാന്‍ 5 ശതമാനം നികുതി.

 • ബ്രാന്‍ഡഡ്‌ റസ്റ്റോറന്റുകള്‍ പാചകം ചെയ്‌തുവില്‍ക്കുന്ന ബര്‍ഗ്ഗര്‍, പിസ, ടാക്കോസ്‌, ഡോനട്‌സ്‌, സാന്‍ഡ്‌വിച്ച്‌, ബര്‍ഗ്ഗര്‍പാറ്റി, പാസ്‌ത തുടങ്ങിയവയുടേയും ബ്രഡ്‌ ഫില്ലിംഗുകള്‍, മറ്റ്‌ പാകം ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയുടെ മേല്‍ ഫാറ്റ്‌ ടാക്‌സ്‌ എന്ന നിലയില്‍ 14.5 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നു.

 • തുണിയുടെ മേലുള്ള ഒരു ശതമാനം മൂല്യവര്‍ദ്ധിത നികുതി 2 ശതമാനമായി ഉയര്‍ത്തി.

  ഇളവുകള്‍

 • സിനിമയുടെ പകര്‍പ്പവകാശ വില്പനയ്‌ക്കും ഉപയോഗ അവകാശം കൈമാറ്റം ചെയ്യുന്നതിനും 2008ല്‍ നല്‍കിയിരുന്ന പൂര്‍ണ്ണ ഇളവ്‌ പുനഃസ്ഥാപിച്ചു.

 • സ്‌ക്രാപ്പ്‌ ബാറ്ററികളുടെ നികുതിനിരക്ക്‌ 5 ശതമാനമായി കുറയും.

 • മുനിസിപ്പല്‍ പ്ലാസ്റ്റിക്‌ വേസ്റ്റിന്‌ മേലുള്ള 5 ശതമാനം നികുതി ഒഴിവാക്കി.

  രജിസ്റ്റ്രേഷന്‍ വകുപ്പ്‌

 • കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ഒഴുമുറി, ദാനം, ധനനിശ്ചയം എന്നീ ആധാരങ്ങളുടെ മുദ്രവില മൂന്ന്‌ ശതമാനമായി വര്‍ദ്ധിപ്പിച്ചു.

 • മുദ്രവിലയിലും രജിസ്റ്റ്രേഷന്‍ ഫീസിലും ഉണ്ടായിരുന്ന പരിധി ഒഴിവാക്കി വിലയാധാരങ്ങള്‍ക്ക്‌ നിലവിലുള്ള 6 ശതമാനം മുദ്രവില നിരക്ക്‌ 8 ശതമാനമായി വര്‍ദ്ധിപ്പിച്ചു.

 • ഫ്ലാറ്റുകളുടെ രജിസ്റ്റ്രേഷന്‌ കെട്ടിട ഭാഗത്തിന്റെ വില നിര്‍ണ്ണയത്തിനായി സി.പി.ഡബ്ല്യു.ഡി മാനദണ്ഡം ബാധകമാക്കും.

 • മോട്ടോര്‍ വാഹന വകുപ്പ്‌ ചരക്കുവാഹനങ്ങളുടെയും നികുതിയില്‍ 10 ശതമാനം വര്‍ദ്ധനവ്‌. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് അന്യസംസ്ഥാനത്തേയ്‌ക്ക്‌ സർവീസ്‌ നടത്തുന്ന കോണ്‍ട്രാക്റ്റ് ക്യാരേജുകളുടെയും അന്യസംസ്ഥാനത്ത്‌ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേയ്‌ക്ക്‌ സർവീസ്‌ നടത്തുന്ന കോണ്‍ട്രാക്റ്റ് ക്യാരേജുകളുടെയും നികുതി ഏകീകരിച്ചു.

 • സ്റ്റേജ്‌ ക്യാരേജുകളുടെ നികുതി നിര്‍ണ്ണയത്തിന്‌ തറ വിസ്‌തൃതിയുടെ അടിസ്ഥാനത്തില്‍ പുതിയ മാനദണ്ഡം.

 • പ്രത്യേകം രൂപകല്പന ചെയ്ത വാഹനങ്ങള്‍ക്ക്‌ പ്രത്യേക നികുതി.

 • നാല്‌ ചക്രങ്ങള്‍ക്കും അതിന്‌ മുകളിലുമുള്ള പഴയ വാഹനങ്ങള്‍ക്ക്‌ ഗ്രീന്‍ റ്റാക്സ്.