പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ക്ഷേമത്തിലൂന്നി; സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതികളുമായി തോമസ് ഐസക്‌

തൊഴിലുറപ്പുകാര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് ബജറ്റില്‍ അദ്ദേഹം സൂചിപ്പിച്ചു. എല്ലാ സാമൂഹ്യ ക്ഷേമ പെന്‍ഷനുകളും 1000 രൂപയാക്കുമെന്നും ബജറ്റിലൂടെ അദ്ദേഹം സൂചിപ്പിച്ചു.

പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ക്ഷേമത്തിലൂന്നി; സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതികളുമായി തോമസ് ഐസക്‌

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ തുടങ്ങി. 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റാണ് അവതരിപ്പിക്കുന്നത്.

തൊഴിലുറപ്പുകാര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് ബജറ്റില്‍ അദ്ദേഹം സൂചിപ്പിച്ചു. എല്ലാ സാമൂഹ്യ ക്ഷേമ പെന്‍ഷനുകളും 1000 രൂപയാക്കുമെന്നും ബജറ്റിലൂടെ അദ്ദേഹം സൂചിപ്പിച്ചു.

സര്‍ക്കാര്‍ ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍ • എല്ലാ ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തും

 • 60 കഴിഞ്ഞ മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍

 • പെന്‍ഷനുകള്‍ ബാങ്ക് വഴിയാക്കും
  കുടിശിക ഓണത്തിനു മുമ്പ് കൊടുത്തു തീര്‍ക്കും

 • എല്ലാ സാമൂഹിക പെന്‍ഷനുകളും 1,000 രൂപയാക്കും

 • സാമ്പത്തികമാന്ദ്യം മറികടക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി

 • 12,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ്

 • തൊഴിലുറപ്പ് പദ്ധതിയില്‍പെട്ടവര്‍ക്ക് ആരോഗ്യപദ്ധതി

 • ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 68 കോടി

 • അന്ധര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ പരിശീലനത്തിന് ഒന്നരകോടി

 • മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് 100 കോടി

 • ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം

 • മുന്നോക്ക വികസന കോര്‍പറേഷന് 35 കോടി രൂപ

 • പട്ടികവര്‍ഗക്കാര്‍ക്ക് വീടും സ്ഥലവും വാങ്ങാന്‍ 450 കോടി

 • അഗതികള്‍ക്കുള്ള ആശ്രയപദ്ധതി വിപുലീകരിക്കും

 • പണി പൂര്‍ത്തിയാകാത്ത വീടുകള്‍ക്ക് പ്രത്യേക പദ്ധതി

 • വീടൊന്നിന് രണ്ടു ലക്ഷം രൂപ സഹായം

 • ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു സെന്റ് വീതമെങ്കിലും നല്കും

 • ഭൂമി ഏറ്റെടുക്കുന്നതിന് 8,000 കോടി

 • അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 20,000 കോടിയുടെ പാക്കേജ്

 • അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഫണ്ട്

 • പെട്രോള്‍ സെസസും മോട്ടോര്‍ വാഹന നികുതിയുടെ ഒരു ഭാഗവും ഫണ്ടിലേക്ക്

 • കെഎസ്ഡിപിയുടെ കീഴില്‍ പൊതുമേഖലയില്‍ മരുന്നു നിര്‍മാണ കമ്പനി

 • പച്ചക്കറി വിപണന സഹായത്തിന് 25 കോടി

 • നാളികേര വികസനത്തിന് 100 കോടി കൂടി

 • വയല്‍ നികത്തല്‍ വ്യവസ്ഥ റദ്ദാക്കി

 • നെല്‍ സംഭരണത്തിന് 385 കോടി

 • നെല്‍വയല്‍ ഡാറ്റാ ബാങ്ക് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

 • റബര്‍ ഉത്തേജന പാക്കേജ് തുടരും

 • റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി രൂപ

 • കശുവണ്ടി മേഖലയ്ക്കായി 100 കോടി രൂപ

 • മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി 26 കോടി

 • ആഴക്കടല്‍ മത്സ്യബന്ധന പരിശീലന പരിപാടികള്‍ക്കായി 10 കോടി രൂപ

 • പച്ചക്കറി കൃഷിക്കായി കൂട്ടായ്മ

 • അഗ്രോ പാര്‍ക്കുകള്‍ക്ക് 500 കോടി

 • കടക്കെണിയിലായ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ അഞ്ചു കോടി

 • മണ്ണ്, ജലസംരക്ഷണം തൊഴിലുറപ്പു പദ്ധതിയിലേക്ക്

 • കയര്‍ വിലസ്ഥിരതാ ഫണ്ട് 17ല്‍ നിന്ന് 100 കോടിയാക്കി

 • തൊഴിലാളികള്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ കയറും കയര്‍ഫെഡ് സംഭരിക്കും

 • മത്സ്യത്തൊഴിലാളി കടാശ്വാസത്തിന് 50 കോടി

 • കൈത്തറി ഖാദി മേഖലകളില്‍ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും

 • കന്നുകുട്ടി പരിപാലനത്തിന് 50 കോടി രൂപ

 • സൗജന്യ റേഷന്‍ വിതരണം വിപുലീകരിക്കും

 • റോഡ്, പാലം എന്നിവയ്ക്ക് 5000 കോടി

 • 137 പുതിയ റോഡുകള്‍ നിര്‍മിക്കാന്‍ 2087 കോടി രൂപ

 • എട്ടു ഫ്‌ളൈ ഓവറുകള്‍ക്ക് 150 കോടി

 • 68 പാലങ്ങള്‍ക്ക് 1475 കോടി

 • 17 ബൈപാസുകള്‍ക്ക് 385 കോടി

 • നാല് അണ്ടര്‍ പാസേജുകള്‍ക്ക് അഞ്ചു കോടി

 • ശബരി റെയില്‍പാതയ്ക്കുള്ള സംസ്ഥാന വിഹിതം 50 കോടി

 • എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെ മേല്‍ക്കൂരകളിലും സോളാര്‍ പാനല്‍

 • 14 ജില്ലകളിലും മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് 500 കോടി

 • വിദ്യാഭ്യാസ വായ്പാ കുടിശികക്കാരെ സഹായിക്കാന്‍ 100 കോടി

 • ആശുപത്രി നവീകരണത്തിന് 1,000 കോടി

 • ജല അതോറിറ്റിയുടെ 1,040 കോടി രൂപയുടെ കടവും പലിശയും എഴുതിത്തള്ളും

 • സ്മാര്‍ട്ട് സിറ്റിക്ക് 500 കോടി

 • എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സാംസ്‌കാരിക സമുച്ചയം

 • വ്യവസായ പാര്‍ക്കുകള്‍ക്കായി 5,100 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

 • ഐടി പാര്‍ക്ക് വികസനത്തിന് 1,325 കോടി

 • വെള്ളക്കരം അഞ്ച് വര്‍ഷത്തേക്ക് വര്‍ധിപ്പിക്കില്ല

 • അഞ്ച് വര്‍ഷംകൊണ്ട് കെഎസ്ആര്‍ടിസി പൂര്‍ണമായും സിഎന്‍ജിയിലേക്ക് മാറും

 • കെഎസ്ആര്‍ടിസിക്ക് 1,000 സിഎന്‍ജി ബസുകള്‍ നിര്‍മിക്കും. ഇതിനായി 300 കോടി വകയിരുത്തി

 • അഞ്ച് 1,500 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങും

 • വീടുകളില്‍ സൗരോര്‍ജ പാനലുകള്‍. ഇതുവഴി 1,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും

 • കൊച്ചിയില്‍ പുതിയ 1,000 സിഎന്‍ജി ബസുകള്‍ പുറത്തിറക്കും. ഇതിനായി 300 കോടി രൂപ വകയിരുത്തി

 • സര്‍ക്കാര്‍ ഓഫീസുകളുടെ മുകളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 200 കോടി

 • സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകള്‍ നവീകരിക്കും

 • ആരോഗ്യ മേഖലയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും

 • എല്‍ഇഡി ബള്‍ബുകളുടെ നിര്‍മാണത്തിനായി ഫാക്ടറിക്ക് സാധ്യത പഠനം നടത്തും

 • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ അലവന്‍സ് ഇരട്ടിയാക്കും

 • പുതിയ മുന്‍സിപ്പാലിറ്റികള്‍, ബ്ലോക്കുകള്‍ എന്നിവയ്ക്ക് കെട്ടിട നിര്‍മാണത്തിന് പണം നല്‍കും

 • കുടുംബശ്രീക്ക് 200 കോടി രൂപ വകയിരുത്തും

 • സ്ത്രീക്ഷേമ പദ്ധതികള്‍ക്ക് 91 കോടി

 • തെരഞ്ഞെടുത്ത താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ്

 • ഓരോ മണ്ഡലത്തിലും അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്‌കൂള്‍

 • പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍

 • 60 കഴിഞ്ഞ മൂന്നാംലിംഗക്കാര്‍ക്ക് പെന്‍ഷന്‍

 • പൊതുസ്ഥലങ്ങളില്‍ ശുചിമുറികള്‍ക്ക് പ്രത്യേക പദ്ധതി

 • സ്‌കൂളുകളില്‍ സ്ത്രീ സൗഹൃത ടോയ്‌ലറ്റുകള്‍ നിര്‍മിക്കും

 • ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് ടോയ്‌ലറ്റുകള്‍

 • തൃശൂര്‍ മൃഗശാല മാറ്റി സ്ഥാപിക്കുന്നതിന് 150 കോടി

 • സ്ത്രീ ക്ഷേമത്തിന് പ്രത്യേക വകുപ്പ്

 • ലോട്ടറി വകുപ്പ് കൂടുതല്‍ കാര്യക്ഷമമാക്കും. സമ്മാനം ലഭിക്കുന്നതിനുള്ള കാലതാമസം ഇല്ലാതാക്കും

 • കുട്ടനാട്ടില്‍ സമഗ്ര കുടിവെള്ള വികസന പദ്ധതി

 • ജില്ലാ ആശുപത്രികളില്‍ ലഹരി വിരുദ്ധ കേന്ദ്രങ്ങള്‍ സ്ഥാപിക്കും

 • ബജറ്റ് രേഖകള്‍ക്കൊപ്പം ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

 • ജലഗതാഗത വികസനത്തിന് 400 കോടി

 • ചെക്ക് പോസ്റ്റുകള്‍ ആധുനികവത്കരിക്കും

 • ചെക്ക് പോസ്റ്റുകള്‍ ഡാറ്റാകളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകളാക്കും

 • വാണിജ്യ നികുതി വകുപ്പ് പരിഷ്‌കരിക്കും

 • സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ ചോദിച്ചു വാങ്ങുന്നതിന് പ്രോത്സാഹനം

 • മുന്‍സിപ്പല്‍ വേസ്റ്റ് ടാക്‌സ് എടുത്തുകളഞ്ഞു

 • പായ്ക്കറ്റ് ഗോതമ്പ് പൊടിക്ക് അഞ്ച് ശതമാനം നികുതി

 • വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനം നികുതി. ഇതുവഴി ലഭിക്കുന്ന വരുമാനം നാളീകേര സംരക്ഷണത്തിന് നല്‍കും

 • ബര്‍ഗര്‍, പിസ, സാന്‍വിച്ച് തുടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് 14 ശതമാനം ഫാറ്റ് നികുതി

 • തെര്‍മോകോള്‍ കപ്പുകള്‍ക്കും പാത്രങ്ങള്‍ക്കും നികുതി ഇളവ്

 • ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്കിന് 20 ശതമാനം അധിക നികുതി

 • തുണിത്തരങ്ങള്‍ക്ക് രണ്ടു ശതമാനം നികുതി

 • ഹോട്ടല്‍ മുറിവാടക നികുതിയിനത്തില്‍ ഇളവ്

Read More >>