ഖുറാന്‍പഠനത്തിന് ശ്രീലങ്കയിലേക്ക് പോയ യുവാവ് ഐഎസില്‍; മകന്റെ മൃതദേഹം പോലും കാണണമെന്നില്ലെന്ന് പിതാവ്

കാസര്‍ഗോഡ് പടന്ന സ്വദേശിയായ ഹഫീസുദ്ദീന്‍ ഒരുമാസം മുമ്പാണ് ശ്രീലങ്കയിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും പോയത്. വീടുവിട്ട ശേഷം ഒരു തവണ വിളിച്ചിരുന്നു. ഖുര്‍ആന്‍ പഠന ക്ലാസിലാണെന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം എത്തിയ സന്ദേശം മകന്‍ ഐഎസില്‍ എത്തിയെന്ന സൂചനയാണ് നല്‍കുന്നതെന്ന് പിതാവ് ഹക്കീം പറയുന്നു.

ഖുറാന്‍പഠനത്തിന് ശ്രീലങ്കയിലേക്ക് പോയ യുവാവ് ഐഎസില്‍; മകന്റെ മൃതദേഹം പോലും കാണണമെന്നില്ലെന്ന് പിതാവ്

ഒരു മാസത്തിനിടെ കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നായി 5 കുടുംബങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി സംശയം. ദുരൂഹസാഹചര്യത്തില്‍ കാണാതായവരെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മകന്‍ ഹഫീസുദ്ദീന്റെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് കാസര്‍ഗോഡ് പടന്ന സ്വദേശിയായ ഹക്കീം സംശയവുമായി രംഗത്തെത്തിയത്.

കാസര്‍ഗോഡ് പടന്ന സ്വദേശിയായ ഹഫീസുദ്ദീന്‍ ഒരുമാസം മുമ്പാണ് ശ്രീലങ്കയിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും പോയത്. വീടുവിട്ട ശേഷം ഒരു തവണ വിളിച്ചിരുന്നു. ഖുര്‍ആന്‍ പഠന ക്ലാസിലാണെന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം എത്തിയ സന്ദേശം മകന്‍ ഐഎസില്‍ എത്തിയെന്ന സൂചനയാണ് നല്‍കുന്നതെന്ന് പിതാവ് ഹക്കീം പറയുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സന്ദേശത്തില്‍ തങ്ങള്‍ ഇസ്ലാമിക രാജ്യത്തെത്തിയെന്നും സ്വര്‍ഗത്തിലേക്കുള്ള വഴിയിതാണെന്നുമാണ് ഉണ്ടായിരുന്നത്. ഐഎസില്‍ ചേരുവാനാണ് മകന്‍ പോയതെങ്കില്‍ അവന്റെ മൃതദേഹം പോലും തനിക്ക് കാണണമെന്നില്ലെന്നും പിതാവ് പറഞ്ഞു.

ഹഫീസുദ്ദീനു പുറമേ അയല്‍വാസികളായ ഒരു ഡോക്ടര്‍, ഭാര്യ, ഇവരുടെ രണ്ട് വയസുള്ള മകള്‍, സഹോദരന്‍, ഭാര്യ എന്നിവരും ശ്രീലങ്കിലേക്ക് ഖുര്‍ആന്‍ പഠനമെന്ന് പറഞ്ഞ് പോയിരിക്കുകയാണ്. ഇവരെക്കുറിച്ചും വിവരങ്ങളൊന്നുമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പടന്ന തൃക്കരിപ്പൂര്‍ മേഖലകളില്‍ നിന്നും പാലക്കാട് ജില്ലയില്‍ നിന്നും വേറെയും കുടുംബങ്ങള്‍ ഇത്തരത്തില്‍ കാണാതായതായി വിവരമുണ്ട്.

കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് പതിനാറോളം മുസ്ലിം യുവാക്കളെ കഴിഞ്ഞ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി റിപ്പോര്‍ട്ടുകള്‍. കാണാതായവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഇവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കൃത്യമായ നടപടികള്‍ എടുക്കുമെന്ന് പിണറായി വിജയന്‍ ഉറപ്പ് നല്‍കി.

Read More >>