കാസര്‍ഗോഡ് വര്‍ഗീയ കലാപം: പന്ത്രണ്ട് കേസുകള്‍ റദ്ദാക്കി

ഹോസ്ദുര്‍ഗ് കടപ്പുറം വികസനസമിതി മുന്‍ കയ്യെടുത്ത് ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി ഉണ്ടാക്കിയ ഒത്തു തീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് സമിതി കേസുകള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹോസ്ദുര്‍ഗ് പോലീസ് ഇതിനെ ശക്തമായി എതിര്‍ത്തെങ്കിലും കോടതി കേസുകള്‍ റദ്ദു ചെയ്യുകയായിരുന്നു

കാസര്‍ഗോഡ് വര്‍ഗീയ കലാപം: പന്ത്രണ്ട് കേസുകള്‍ റദ്ദാക്കി

കാസര്‍ഗോഡ്: 2012 ലെ കാസർഗോഡ് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട പന്ത്രണ്ട് കേസുകള്‍ കോടതി റദ്ദാക്കി. കലാപവുമായി ബന്ധപ്പെട്ട് ഹോസ്ദുര്‍ഗ് കടപ്പുറത്ത് നിന്നും രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ജസ്റ്റിസ് സുനില്‍ തോമസ് റദ്ദാക്കിയത്.

ഹോസ്ദുര്‍ഗ് കടപ്പുറം വികസനസമിതി മുന്‍ കയ്യെടുത്ത് ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി ഉണ്ടാക്കിയ ഒത്തു തീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് സമിതി കേസുകള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹോസ്ദുര്‍ഗ് പോലീസ് ഇതിനെ ശക്തമായി എതിര്‍ത്തെങ്കിലും കോടതി കേസുകള്‍ റദ്ദു ചെയ്യുകയായിരുന്നു. സമാധാനം പുനഃസ്ഥാപിക്കാന്‍ ഉതകുന്ന രീതിയില്‍ ജനകീയമായ ഒരു സമിതി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിനെ അംഗീകരിക്കാം എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

Read More >>