അതിവേഗ പാതയിലും അവഗണന; കാസര്‍ഗോഡുകാര്‍ ചോദിക്കുന്നു 'ഞങ്ങളെന്താ കേരളത്തിലല്ലേ?'

തലസ്ഥാനത്തേക്കുള്ള ദൂരക്കൂടുതല്‍ എപ്പോഴും ഒരു പ്രശ്‌നമായിരുന്ന കാസർഗോഡുകാർക്ക് വലിയ ആവേശമുണ്ടാക്കിയ ഒരു പ്രഖ്യാപനമായിരുന്നു 2009-2010ലെ ഇടതു സര്‍ക്കാരിന്റെ ബഡ്ജറ്റിലെ തിരുവനന്തപുരം-കാസര്‍ഗോഡ് അതിവേഗ റെയില്‍പാത. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ഒരു ദിവസത്തോളം നീണ്ട യാത്രക്ക് പരിഹാരമുണ്ടാവുമെന്നും ഏതാനും മണിക്കൂറുകള്‍ കൊണ്ട് തിരുവനന്തപുരത്ത് എത്താന്‍ കഴിയും എന്ന പ്രതീക്ഷ കാസർഗോഡുകാരെ ഏറെയൊന്നുമല്ല സന്തോഷിപ്പിച്ചത്. ഡിഎംആര്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ മാത്രമേ അതിവേഗ പാതയുള്ളൂ. ഇതാണ് 'കാസ്രോട്ടെ പുള്ളോടെ ' വികാരത്തെ ആളിക്കത്തിച്ചത്.

അതിവേഗ പാതയിലും അവഗണന; കാസര്‍ഗോഡുകാര്‍ ചോദിക്കുന്നു

കാസര്‍കോട്: കഴിഞ്ഞ കുറെ നാളുകളായി കാസർഗോഡ് നിവാസികള്‍ ചോദിക്കുന്നു - 'കാസര്‍ഗോടെന്താ കേരളത്തിലല്ലേ' എന്ന്! കേരളത്തിന്റെ വാൾ മുറിഞ്ഞോ എന്ന് അന്വേഷിച്ചുള്ള കാംപെയ്‌നിങ്ങും ഓണ്‍ലൈനില്‍ നടക്കുന്നു. 1984ല്‍ ജില്ല നിലവില്‍ വന്നതിനു ശേഷം കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസര്‍ഗോഡ് സ്വദേശികള്‍ തലസ്ഥാനത്തേക്കുള്ള ദൂരവും ജില്ലയിലെ വികസന മുരടിപ്പും ഒക്കെ ചൂണ്ടിക്കാട്ടി നിരവധി തവണ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഈ വര്‍ഷം ആദ്യം തൃശൂര്‍ പാലിയേക്കര ടോളില്‍ കൂടി സഞ്ചരിക്കാതിരുന്ന കുടുംബത്തെ ഭീഷണിപ്പെടുത്തിയ ചാലക്കുടി ഡിവൈഎസ്പി കെ കെ രവീന്ദ്രനെ കാസര്‍ഗോഡേക്ക് സ്ഥലം മാറ്റിയപ്പോഴും ജില്ലിയിലുള്ളവർ  പ്രതിഷേധിച്ചിരുന്നു. അതൊക്കെ വെറും ശബ്ദം ഉയര്‍ത്തല്‍ ആയിരുന്നെങ്കില്‍ ഇത്തവണ കാര്യങ്ങള്‍ നല്ല ഗൗരവത്തില്‍ തന്നെയാണ്.


Kasargod 2

തലസ്ഥാനത്തേക്കുള്ള ദൂരക്കൂടുതല്‍ എപ്പോഴും ഒരു പ്രശ്‌നമായിരുന്ന കാസർഗോഡുകാർക്ക് വലിയ ആവേശമുണ്ടാക്കിയ ഒരു പ്രഖ്യാപനമായിരുന്നു 2009-2010ലെ ഇടതു സര്‍ക്കാരിന്റെ ബഡ്ജറ്റിലെ തിരുവനന്തപുരം-കാസര്‍ഗോഡ് അതിവേഗ റെയില്‍പാത. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ഒരു ദിവസത്തോളം നീണ്ട യാത്രക്ക് പരിഹാരമുണ്ടാവുമെന്നും ഏതാനും മണിക്കൂറുകള്‍ കൊണ്ട് തിരുവനന്തപുരത്ത് എത്താന്‍ കഴിയും എന്ന പ്രതീക്ഷ കാസർഗോഡുകാരെ ഏറെയൊന്നുമല്ല സന്തോഷിപ്പിച്ചത്. ഈ പ്രതീക്ഷയാണ് പദ്ധതിയുടെ കരട് രേഖ പ്രസിദ്ധീകരിച്ചതോടെ കരിഞ്ഞ് പോയത്.

Kasargod 3

ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെയാണ് പദ്ധതിയുടെ കരട് രേഖ വീണ്ടും പൊടിതട്ടിയെടുത്തത്. ഡിഎംആര്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ മാത്രമേ അതിവേഗ പാതയുള്ളൂ. ഇതാണ് 'കാസ്രോട്ടെ പുള്ളോടെ ' വികാരത്തെ ആളിക്കത്തിച്ചത്.

Kasargod 7

2009-2010 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിലാണ് അതിവേഗ പാതയെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്. തുടര്‍ന്ന് പദ്ധ്വതിയുടെ നോഡല്‍ ഏജന്‍സിയായി കേരളാ സ്റ്റെയ്റ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനെ (കെഎസ്‌ഐഡിസി) സര്‍ക്കാര്‍ ചുമത്തപ്പെടുത്തി. പ്രായോഗികതാ പഠനത്തിനുള്ള ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് നല്‍കി. 2011 പകുതിയോടെ കേന്ദ്ര റെയില്‍വേ മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയതോടെ കേരളാ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ ഭരണമാറ്റത്തോടെ പദ്ധതി ഫയലില്‍ കുരുങ്ങി. 2014ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പദ്ധതിയുടെ സാധ്യതാപഠനം പൂര്‍ത്തിയായതായും റിപ്പോര്‍ട്ട് ലഭിച്ചതായും പ്രസ്താവിച്ചു. പക്ഷെ പഠന റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. ആ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Kasargod 5

ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ക്ക് പുറമെ നിരവധി സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും പ്രതിഷേധവുമായി വന്നു കഴിഞ്ഞു. എംപി പി കരുണാകരനും ജില്ലയില്‍ നിന്നുള്ള മന്ത്രിയടക്കമുള്ള എംഎല്‍എമാരും കാസര്‍ഗോഡ് ഒഴിവാക്കപ്പെട്ടതിനെ ചൂണ്ടിക്കാട്ടി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പ്രവാസികളുടേത് ഉള്‍പ്പെടെയുള്ള കൂട്ടായ്മകളും സന്നദ്ധസംഘടനകളും പ്രത്യക്ഷ പ്രക്ഷോഭപരിപാടികളുമായി രംഗത്തുവരാനുള്ള തയ്യാറെടുപ്പിലാണ്.

പ്രതിഷേധവുമായി വന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളെയും ട്രോളിയും പ്രതികരിച്ചതും മുന്നോട്ടു പോകുകയാണ് കാസര്‍ഗോട്ടെ ഓണ്‍ലൈന്‍ ജനത. 'കാസര്‍ഗോഡിനൊരിടം' എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പതിനായിരത്തിലധികം മെമ്പർമാരുണ്ട്. അതിവേഗപാത ഉള്‍പ്പെടെയുള്ള അവഗണനകള്‍ക്കൊപ്പം ഇതുവരെ ലഭിച്ച പദ്ധ്വതികളുടെ വിശകലനം വരെയുള്ള സമഗ്രമായ വികസന ചര്‍ച്ചകള്‍ ആണ് ഇതില്‍ നടക്കുന്നത്. 'ട്രോൾ KL 14'  എന്ന കാസര്‍കോട്ടുകാരുടെ സ്വന്തം ട്രോള്‍ പേജിലും പ്രതിഷേധം ശക്തം തന്നെ. #CM_Pls_Add_Kasargod_To_Kerala  എന്ന ഹാഷ് ടാഗ് കാമ്പയിനും കത്തിക്കയറുന്നുണ്ട്.

Kasargod 4

കണ്ണൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നീളം കുറച്ചപ്പോഴും കൊച്ചി മെട്രോ വൈകുമ്പോഴും അന്തി ചര്‍ച്ച നടത്തിയ മുഖ്യധാരാ വാര്‍ത്താ ചാനലുകള്‍ കാസഗോട്ടെ വിഷയങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. വികസന പ്രശ്‌നവുമായി ബന്ധപ്പെട്ട് കേരളാ ചരിത്രത്തില്‍ നടക്കുന്ന ആദ്യത്തെ ശക്തമായ സോഷ്യല്‍മീഡിയ ഇടപെടലായാണ് ഈ ഓണ്‍ലൈന്‍ സമരത്തെ വിശേഷിപ്പിക്കേണ്ടത്.