റോഡില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചുവെന്ന കഥയുണ്ടാക്കി വര്‍ഗ്ഗീയ ലഹള സൃഷ്ടിക്കാന്‍ ശ്രമിച്ചകുറ്റത്തിന് കാസര്‍ഗോഡ് സ്വദേശി അസ്ഹറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു

ജൂലൈ ഒന്നാം തീയതി ആനബാഗിലുവിലെ പഴയ പ്രസ് ക്ലബ് റോഡില്‍ വച്ച് തന്നെ ആക്രമിച്ചുവെന്ന പരാതിയുമായി അസ്ഹറുദ്ദീന്‍ രംഗത്തെത്തിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തന്നെ ഒമ്‌നി വാനിലെത്തിയ ഒരു സംഘം ആക്രമിച്ചുവെന്നും വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നുമാണ് അസ്ഹറുദ്ദീന്‍ പോലീസിനോട് പറഞ്ഞത്.

റോഡില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചുവെന്ന കഥയുണ്ടാക്കി വര്‍ഗ്ഗീയ ലഹള സൃഷ്ടിക്കാന്‍ ശ്രമിച്ചകുറ്റത്തിന് കാസര്‍ഗോഡ് സ്വദേശി അസ്ഹറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു

ആക്രമിച്ചുവെന്ന കഥയുണ്ടാക്കി വര്‍ഗ്ഗീയ ലഹള സൃഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ കാസര്‍ഗോഡ് പോലീസ് അറസ്റ്റുചെയ്തു. കാസര്‍ഗോഡ് ചെട്ടുംകുഴി ഹിദായത്ത് നഗറിലെ ബി എ അസ്ഹറുദ്ദീനെ (24)യാണ് കാസര്‍കോട് സിഐ എംപി ആസാദ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ അസ്ഹറുദ്ദീനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇതു സംബന്ധിച്ച് പോലീസ് വിശദീകരണം ഇങ്ങനെ. കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് കുറച്ചു നാളായി വര്‍ഗ്ഗീയ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുകയാണ്. ജൂലൈ ഒന്നാം തീയതി ആനബാഗിലുവിലെ പഴയ പ്രസ് ക്ലബ് റോഡില്‍ വച്ച് തന്നെ ആക്രമിച്ചുവെന്ന പരാതിയുമായി അസ്ഹറുദ്ദീന്‍ രംഗത്തെത്തിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തന്നെ ഒമ്‌നി വാനിലെത്തിയ ഒരു സംഘം ആക്രമിച്ചുവെന്നും വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നുമാണ് അസ്ഹറുദ്ദീന്‍ പോലീസിനോട് പറഞ്ഞത്.


ചികിത്സയ്ക്കായി ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ അങ്ങനെയൊരു സംഭവമുണ്ടായില്ലെന്നു കണ്ടെത്തുകയായിരുന്നു. സുഹൃത്തിന്റെ സഹായത്തോടെ അസ്ഹറുദ്ദീന്‍ ശരീരത്തില്‍ സ്വയം മുറിവുകള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും ഈ പ്രവര്‍ത്തി വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി. മാത്രമല്ല ആക്രമിക്കപ്പെട്ടു എന്നു പറയുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. എന്നാല്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല എന്നാണ് അതില്‍ നിന്നും വ്യക്തമായത്.

തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും പൊലീസിനെ കബളിപ്പിക്കുകയും ചെയ്ത കുറ്റത്തിന് അസ്ഹറുദ്ദീനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസ്ഹറുദ്ദീനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. തന്നെ ആക്രമിച്ചുവെന്ന് കാട്ടി അസ്ഹറുദ്ദീന്‍ നല്‍കിയ വ്യാജ പരാതിയില്‍ കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തിരുന്നുവെന്നും കാസര്‍ഗോഡ് സിഐ ആസാദ് നാരദാ ന്യൂസിനോട് പറഞ്ഞു.

Read More >>