കാന്തപുരത്തിന് എതിരായ കറപ്പത്തോട്ട ഭൂമി ഇടപാട് കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും

ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി വിജിലന്‍സിന്റെ നിലപാട് അറിയാനായാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത് . പരാതിയിലെ നാലാം എതിര്‍ കക്ഷിയായ കാന്തപുരം അബുബക്കര്‍ മുസ്ലിയാരെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തെറ്റാണെന്ന് ചൂണ്ടികാട്ടി ഇരിട്ടി പെരിങ്കരയിലെ അറാക്കല്‍ വീട്ടില്‍ എ കെ ഷാജി ഹര്‍ജി സമര്‍പ്പിച്ചത്.

കാന്തപുരത്തിന് എതിരായ കറപ്പത്തോട്ട ഭൂമി ഇടപാട് കേസ്  തിങ്കളാഴ്ച്ച  വീണ്ടും പരിഗണിക്കും

കോഴിക്കോട്: അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി ഇടപാട് കേസ്   തലശേരി വിജിലൻസ് കോടതി തിങ്കളാഴ്ച്ച  വീണ്ടും പരിഗണിക്കും.  . ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി വിജിലന്‍സിന്റെ നിലപാട് അറിയാനായാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത് . പരാതിയിലെ നാലാം എതിര്‍ കക്ഷിയായ കാന്തപുരം അബുബക്കര്‍ മുസ്ലിയാരെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തെറ്റാണെന്ന് ചൂണ്ടികാട്ടി ഇരിട്ടി പെരിങ്കരയിലെ അറാക്കല്‍ വീട്ടില്‍ എ കെ ഷാജി ഹര്‍ജി സമര്‍പ്പിച്ചത്.


ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെയാണ് വിജിലന്‍സ് പ്രതിയാക്കിയിരുന്നത്. കാന്തപുരം അബുബക്കര്‍ മുസ്ലിയാരേയും ആദ്യം പ്രതിയാക്കിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയതായാണ് ആരോപണം. എ കെ ഷാജി കഴിഞ്ഞ ഫിബ്രവരി 22 നു നല്‍കിയ പരാതിയിലാണ് തലശ്ശേരി വിജിലന്‍സ് കോടതി നിര്‍ദേശ പ്രകാരം കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി എ വി പ്രദീപ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുരേഷ് മൈക്കല്‍ , നിര്‍മല മൈക്കിള്‍ എന്നിവരുടെ കണ്ണൂര്‍ അഞ്ചരകണ്ടിയിലുള്ള 218 ഏക്കര്‍ കറപ്പത്തോട്ടം ഉള്‍പ്പെടുന്ന ഭൂമി 2000 ല്‍ മര്‍കസിനു വേണ്ടി കാന്തപുരം വാങ്ങിയിരുന്നു .എസ്റ്റേറ്റ് ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തരുതെന്നാണ് നിയമം .ഈ ഭൂമി കൈമാറ്റത്തിന് രേഖകളില്‍ കൃത്രിമം കാട്ടിയെന്നാണ് ആരോപണം  .പരാതിയിലെ മുഖ്യ എതിര്‍ കക്ഷിയെ ഒഴിവാക്കിയത് കേസിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും കാന്തപുരത്തെ പ്രതിചേര്‍ക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.