കണ്ണൂർ യൂനിവേഴ്സിറ്റിയിൽ വ്യാജ മാർക്ക് ലിസ്റ്റ് കാണിച്ച് ബിരുദം നേടാൻ ശ്രമം

കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റ് നിര്‍മിച്ച് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാന്‍ ശ്രമം. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി വിദൂര വിദ്യാഭ്യാസ ബികോം പരീക്ഷയുടെ വ്യാജ മാര്‍ക് ലിസ്റ്റുകള്‍ സമര്‍പ്പിക്കുകയായിരുന്നു. ഹരിയാന സ്വദേശി വികാസ് ആണ് യൂണിവേഴ്‌സിറ്റിയെ കബളിപ്പിക്കാന്‍ ശ്രമിച്ചത്.

കണ്ണൂർ യൂനിവേഴ്സിറ്റിയിൽ വ്യാജ മാർക്ക് ലിസ്റ്റ് കാണിച്ച് ബിരുദം നേടാൻ ശ്രമം

കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റ് നിര്‍മിച്ച് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാന്‍ ശ്രമം. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി വിദൂര വിദ്യാഭ്യാസ ബികോം പരീക്ഷയുടെ വ്യാജ മാര്‍ക് ലിസ്റ്റുകള്‍ സമര്‍പ്പിക്കുകയായിരുന്നു. ഹരിയാന സ്വദേശി വികാസ് ആണ് യൂണിവേഴ്‌സിറ്റിയെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. സംശയം തോന്നിയതിനെത്തുടര്‍ന്ന് സര്‍വകലാശാലാ അധികൃതര്‍ നടത്തിയ വിശദപരിശോധനയില്‍ മാര്‍ക്ക് ലിസ്റ്റ് വ്യാജമായി തയ്യാറാക്കിയതാണെന്ന് കണ്ടെത്തുകയായിരുന്നു. പരീക്ഷാ കണ്‍ട്രോളര്‍ എസ് പ്രദീപ് കുമാറിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More >>