പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍: ആറ് പേര്‍ പിടിയില്‍

തിങ്കളാഴ്ച്ച രാത്രിയാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. ധനരാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തേ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍: ആറ് പേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രധാന പ്രതികള്‍ പിടിയിലായി. സിപിഐ(എം) നേതാവ് സി വി ധനരാജനെ കൊലപ്പെടുത്തിയ കേസില്‍ നാല് പേരും ബിഎംഎസ് നേതാവ് സികെ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരുമാണ് പിടിയിലായത്.

തിങ്കളാഴ്ച്ച രാത്രിയാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. ധനരാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തേ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

പയ്യന്നൂര്‍ സിഐ പി രമേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രാമചന്ദ്രന്റെ കൊലപാതകം അന്വേഷിക്കുന്നത് ശ്രീകണ്ഠപുരം സിഐ അബ്ദുള്‍ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

Story by