അടുത്ത വര്‍ഷത്തോടെ കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമെന്ന് കിയാല്‍

ഇതിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്താന്‍ തയ്യാറായി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇത്തിഹാദ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍വേസ്, ഇന്‍ഡിഗോ എന്നീ കമ്പനികളാണ് സര്‍വീസിന് താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുള്ളത്. ഇവരുമായി കിയാല്‍ എംഡി വി തുളസീദാസ് ചര്‍ച്ച നടത്തും.

അടുത്ത വര്‍ഷത്തോടെ കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമെന്ന് കിയാല്‍

കണ്ണൂര്‍: 2017 മാര്‍ച്ചോടെ കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കിയാൽ. ഈ വര്‍ഷം ഡിസംബറോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് കിയാല്‍. ഡിജിസിഎയുടെ ലൈസന്‍സ് ലഭിക്കാനുള്ള പ്രാരംഭ നടപടിക്രമങ്ങള്‍ക്കും കിയാല്‍ തുടക്കമിട്ടിട്ടുണ്ട്.

ഇതിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്താന്‍ തയ്യാറായി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇത്തിഹാദ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍വേസ്, ഇന്‍ഡിഗോ എന്നീ കമ്പനികളാണ് സര്‍വീസിന് താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുള്ളത്. ഇവരുമായി കിയാല്‍ എംഡി വി തുളസീദാസ് ചര്‍ച്ച നടത്തും.

വിമാനത്താവളം തുറന്ന ഉടന്‍തന്നെ ഗള്‍ഫ് മേഖലയിലേക്ക് സര്‍വീസുകള്‍ തുടങ്ങാനാണ് കിയാല്‍ ലക്ഷ്യമിടുന്നത്. വിമാനക്കമ്പനികളുടെ സര്‍വീസ് ഷെഡ്യൂള്‍ ഉടന്‍ പുതുക്കാനിരിക്കെ കണ്ണൂര്‍ വിമാനത്താവളത്തെയും അതില്‍ കൊണ്ടുവരിക എന്നതിനെ ലക്ഷ്യമിട്ടാവും ഇനിയുള്ള നടപടികള്‍.

നേരത്തെ 2016 സെപ്റ്റംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത് എങ്കിലും വൈകുകയായിരുന്നു. 4000 മീറ്റര്‍ റണ്‍വേയുടെ നിര്‍മാണം കൂടി പൂര്‍ത്തിയാവുന്നതോടെ റണ്‍വേയുടെ കാര്യത്തില്‍ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂര്‍ വിമാനത്താവളം മാറും. നിര്‍മാണ പ്രവര്‍ത്തികളുടെ വിശകലനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്ത് ആദ്യവാരം പ്രദേശം സന്ദര്‍ശിക്കും.