കലബുർഗി റാഗിംഗ് : അറസ്റ്റിലായ പെൺകുട്ടികളിൽ ഒരാൾക്ക് ജാമ്യം

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കൃഷ്ണപ്രിയ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചാണ് കലബുർഗി രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഇതേസമയം കേസിലെ മറ്റുരണ്ട്‌ പ്രതികളായ ആതിര, ലക്ഷ്മി എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 22 വരെ നീട്ടി.

കലബുർഗി റാഗിംഗ് : അറസ്റ്റിലായ പെൺകുട്ടികളിൽ ഒരാൾക്ക് ജാമ്യം

കലബുർഗി അൽ-ഖമർ നേഴ്സിങ് കോളേജ്  വിദ്യാർത്ഥിനിയെ റാംഗ് ചെയ്ത് ടോയ് ലറ്റ് ക്ലീനിംഗ് ലോഷൻ കുടിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ മൂന്നു പെൺകുട്ടികളിൽ  ഒരാൾക്ക് ജാമ്യം. കേസിലെ പ്രതിയായ കൃഷ്ണപ്രിയക്കാണ് ജാമ്യം ലഭിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കൃഷ്ണപ്രിയ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചാണ് കലബുർഗി രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഇതേസമയം കേസിലെ മറ്റുരണ്ട്‌ പ്രതികളായ ആതിര, ലക്ഷ്മി എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 22 വരെ നീട്ടി. കഴിഞ്ഞ മാസം 25 ന് പ്രതികൾ നൽകിയ ജാമ്യഅപേക്ഷയിലാണ് ഇപ്പോഴത്തെ ഈ വിധി.

കലബുർഗി അൽ-ഖമർ നേഴ്സിങ് കോളേജ് വിദ്യാർത്ഥിനി എടപ്പാൾ സ്വദേശിനി അശ്വതിയെ റാഗ് ചെയ്ത് രാസലായനി കുടിപ്പിച്ചെന്ന പരാതിയിലാണ് സീനിയർ മലയാളി വിദ്യാർഥിനികളായ ആതിര, കൃഷ്ണപ്രിയ, ലക്ഷ്മി എന്നിവർ അറസ്റ്റിലായത്. അശ്വതി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Read More >>