നീ പാലുകൊടുക്കുന്നവര്‍ തന്നെ നിന്നെ തിരിഞ്ഞുകൊത്തും: കലാഭവന്‍ മണിയോടുള്ള പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

മണിയുടെ ഭാര്യയും മകളും ഉള്‍പ്പെടുന്ന ബന്ധുക്കളുടെ മുന്നില്‍ വച്ചാണ് ഈ പ്രവചനം നടന്നത്. പ്രവചനം കേട്ട് കലാഭവന്‍ മണി അസ്വസ്ഥനാകുന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്.

നീ പാലുകൊടുക്കുന്നവര്‍ തന്നെ നിന്നെ തിരിഞ്ഞുകൊത്തും: കലാഭവന്‍ മണിയോടുള്ള പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

കലാഭവന്‍ മണിയോടുള്ള പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. നീ പാലുകൊടുക്കുന്നവര്‍ തന്നെ നിന്നെ തിരിഞ്ഞുകൊത്തുമെന്ന മണിയോടുള്ള മുത്തപ്പന്റെ പ്രവചനമാണ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

https://www.youtube.com/watch?v=GgGJNGifhkk

ആചാരങ്ങളുടെ ഭാഗമായി ചാലക്കുടിയിലെ മണിയുടെ വീട്ടിലെത്തിയ പറശ്ശിനിക്കടവ് മുത്തപ്പന്റെ വേഷധാരിയാണ് മണിയോട് ഇത്തരത്തില്‍ പ്രവചനം നടത്തുന്നത്. മണിയുടെ ഭാര്യയും മകളും ഉള്‍പ്പെടുന്ന ബന്ധുക്കളുടെ മുന്നില്‍ വച്ചാണ് ഈ പ്രവചനം നടന്നത്. പ്രവചനം കേട്ട് കലാഭവന്‍ മണി അസ്വസ്ഥനാകുന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്.


കഴിഞ്ഞ ദിവസം മുതലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങിയത്. വീഡിയോ ആരാണ് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. മണിയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ആരോപിച്ച് മണിയുടെ കുടുംബം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സിനിമാ താരങ്ങളുമായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് ഈ വീഡിയോ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. നീ ആഗ്രഹിക്കുന്നയിടത്ത് നീയെത്തിച്ചേരില്ല എന്ന് അതിൽ രാമകൃഷ്ണനോടും മുത്തപ്പൻ പറയുന്നുണ്ട്.

Read More >>