വിവാദമായ വിഷ്ണു വധക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കോടതിയില്‍ മൊഴിമാറ്റി

പ്രതിയുടെ ചെരുപ്പ് കണ്ടെടുക്കുമ്പോള്‍ പ്രതിയെ കണ്ടില്ലെന്നാണ് മൊഴിയാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മഹസറിലും സമന്‍സിലും രണ്ടുരീതിയില്‍ ഒപ്പിട്ടിട്ടുള്ളതായും വിവേക് കോടതിയില്‍ സമ്മതിച്ചു. നാലാം അതിവേഗ കോടതി ജഡ്ജി ടി.കെ.മിനിമോളാണ് കേസ് പരിഗണിക്കുന്നത്.

വിവാദമായ വിഷ്ണു വധക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കോടതിയില്‍ മൊഴിമാറ്റി

വിവാദമായ വിഷ്ണു വധക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മൊഴിമാറ്റി. പാല്‍ക്കുളങ്ങര സ്വദേശി വിവേക് എച്ച്.നായരാണ് കൂറുമാറിയത്. പ്രതികളായ ബിജെപി പ്ര്വര്‍ത്തകര്‍ക്ക് അനുകൂലമായ മൊഴിയാണ് ഇദ്ദേഹം കോടതിയില്‍ നല്‍കിയത്.

പ്രതിയുടെ ചെരുപ്പ് കണ്ടെടുക്കുമ്പോള്‍ പ്രതിയെ കണ്ടില്ലെന്നാണ് മൊഴിയാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മഹസറിലും സമന്‍സിലും രണ്ടുരീതിയില്‍ ഒപ്പിട്ടിട്ടുള്ളതായും വിവേക് കോടതിയില്‍ സമ്മതിച്ചു. നാലാം അതിവേഗ കോടതി ജഡ്ജി ടി.കെ.മിനിമോളാണ് കേസ് പരിഗണിക്കുന്നത്.

വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകനായ രാമന്‍പിള്ളയോട് മറുചോദ്യം ചോദിച്ചതിന് വിവേകിനെ കോടതി ശാസിച്ചു. തനത് രാഷ്ട്രീയക്കാരന്റെ രീതിയിലെ സംസാരം കോടതിയില്‍ വേണ്ടെന്ന് ഇയാള്‍ക്ക് കോടതി മുന്നറിയിപ്പ് നല്‍കി. വിചാരണക്കിടെ ബോംബ് നിര്‍വീര്യമാക്കിയശേഷം അതിന്റെ ഘടകങ്ങള്‍ ശേഖരിച്ചില്ലെന്ന് ബോംബ് സ്‌ക്വാഡ് എഎസ്‌ഐ ആയിരുന്ന ആര്‍ സജികുമാര്‍ കോടതിയെ ബോധ്യപ്പെടുത്തി. ബോംബ് നിര്‍വീര്യമാക്കിയപ്പോള്‍ കൂടെയുണ്ടായിരുന്ന പ്രതി പാല്‍ക്കുളങ്ങര സന്തോഷിനെ സജികുമാര്‍ കോടതിയില്‍ തിരിച്ചറിയുകയും ചെയ്തു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വട്ടപ്പാറ വി.സാജന്‍ പ്രസാദ്, വള്ളക്കടവ് ജി.മുരളീധരന്‍, പ്രീതാ ഹരിപ്രസാദ് എന്നിവരാണ് ഹാജരായത്. പ്രതികള്‍ക്കുവേണ്ടി രാമന്‍പിള്ള, പിഎസ് ശ്രീധരന്‍പിള്ള എന്നിവരും കോടതിയില്‍ ഹാജരായി.