കബാലിക്ക് മലേഷ്യയില്‍ മറ്റൊരു ക്ലൈമാക്‌സ്

പതിവ് രജനി ചിത്രങ്ങളില്‍ നിന്നും വേറിട്ടൊരു ക്ലൈമാക്‌സ് ആയിരുന്നു സിനിമയുടേത്. അതുകൊണ്ടു തന്നെ മാസ് എന്നതില്‍ നിന്നും ക്ലാസ് ആയ രജനി ചിത്രം എന്ന പ്രത്യേകതയും കബാലിക്കുണ്ടായിരുന്നു.

കബാലിക്ക് മലേഷ്യയില്‍ മറ്റൊരു ക്ലൈമാക്‌സ്

ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ ആവേശം വിതറിയെത്തിയ രജനി ചിത്രം കബാലി കോടികള്‍ കൊയ്യുന്നതിനിടയില്‍ വ്യത്യസ്തമായ മറ്റൊരു വാര്‍ത്ത. കബാലിക്ക് ഇരട്ട കൈക്ലമാക്‌സ് എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

പതിവ് രജനി ചിത്രങ്ങളില്‍ നിന്നും വേറിട്ടൊരു ക്ലൈമാക്‌സ് ആയിരുന്നു സിനിമയുടേത്. അതുകൊണ്ടു തന്നെ മാസ് എന്നതില്‍ നിന്നും ക്ലാസ് ആയ രജനി ചിത്രം എന്ന പ്രത്യേകതയും കബാലിക്കുണ്ടായിരുന്നു. എന്നാല്‍ മലേഷ്യയില്‍ ചിത്രത്തിന് മറ്റൊരു ക്ലൈമാക്‌സ് ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്.


ട്രെയ്ഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് ഇതുസംബന്ധിച്ച വാര്‍ത്ത തെളിവുള്‍പ്പെടെ പുറത്തുവിട്ടത്. മലേഷ്യയിലെ തിയറ്ററുകളില്‍ കബാലി പൊലീസിന് കീഴടങ്ങുന്ന രംഗത്തോടെയാണ് സിനിമ അവസാനിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീധരന്‍പിള്ള ക്ലൈമാക്സ് രംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.