രജനി ചിത്രം കബാലിയുടെ സെന്‍സര്‍ കോപ്പിയും ഇന്റര്‍നെറ്റില്‍

22ന് ആയിരത്തിലധികം തീയറ്ററുകളിലാണ് കബാലി ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. റിലീസിന് നാല് ദിവസം മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലൂടെയും മറ്റും കബാലി 200 കോടി രൂപ ലാഭം നേടി റിക്കാര്‍ഡിട്ടതായി വാര്‍ത്ത വന്നിരുന്നു.

രജനി ചിത്രം കബാലിയുടെ സെന്‍സര്‍ കോപ്പിയും ഇന്റര്‍നെറ്റില്‍

രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി സൂചന. ചില ടൊറന്റ് സൈറ്റുകളില്‍ കബാലിയുടെ സെന്‍സര്‍ കോപ്പി പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗും ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ചെന്നൈ ഹൈക്കോടതി തടഞ്ഞിരുന്നതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത.

22ന് ആയിരത്തിലധികം തീയറ്ററുകളിലാണ് കബാലി ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. റിലീസിന് നാല് ദിവസം മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലൂടെയും മറ്റും കബാലി 200 കോടി രൂപ ലാഭം നേടി റിക്കാര്‍ഡിട്ടതായി വാര്‍ത്ത വന്നിരുന്നു.

പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധിക ആപ്‌തെയാണ് രജനിയുടെ നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറുകള്‍ ഇന്റര്‍നെറ്റില്‍ ഇതിനോടകം വന്‍ ഹിറ്റായി മാറിയിരുന്നു.