കബാലി കാണാന്‍ 'രജനി' തിരുവനന്തപുരത്ത്

ആരാധകരുടെ 'കാത്തിരിപ്പിന്' വിരാമം. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ കബാലി ഒടുവില്‍ തീയറ്ററുകളില്‍ എത്തി.

കബാലി കാണാന്‍

തിരുവനന്തപുരം: ആരാധകരുടെ 'കാത്തിരിപ്പിന്' വിരാമം. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ കബാലി ഒടുവില്‍ തീയറ്ററുകളില്‍ എത്തി. കേരളത്തില്‍ 300ല്‍ അധികം തീയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ആദ്യ ഷോകള്‍ കഴിയുമ്പോള്‍ ലഭിക്കുന്നത്.

13823304_10210216109584185_161796958_n

13816939_10210216104744064_1767537759_n

തിരുവനന്തപുരം എരീസ് പ്ലെക്സ് തീയറ്ററില്‍ പുലര്‍ച്ചെ  എത്തി ക്യൂ നിന്ന് ആദ്യ ഷോയ്ക്ക് ടിക്കറ്റ് എടുത്ത് കയറിയവര്‍ ഷോ കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ഞെട്ടി.

13823348_10210216108864167_1288480651_n

13819696_10210216109424181_282870286_n

പടം കഴിഞ്ഞു പുറത്തു വന്ന രജനി ആരാധകര്‍ കണ്ടത് സ്റ്റൈല്‍ മന്നനെ. ആദ്യ നോട്ടത്തില്‍ പ്രേക്ഷകര്‍ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവര്‍ക്ക് ടെക്നിക് പിടികിട്ടി. ചിത്രത്തിന്റെ പ്രചാരണത്തിന് വേണ്ടി തീയറ്റര്‍ ഉടമകള്‍ ഇറക്കിയതാണ് ഈ ഡ്യൂപ്ലിക്കേറ്റ് രജനിയെ. രജനികാന്തിന്റെ ഹിറ്റ്‌ ചിത്രമായ എന്തിരനിലെ ചിട്ടി റോബോട്ടിന്റെ വേഷത്തില്‍ രജനിയെ തീയറ്റര്‍ അധികൃതര്‍ അവതരിപ്പിച്ചപ്പോള്‍ കബാലി സ്റ്റൈലില്‍ വേഷം കെട്ടി ചിത്രം കാണാന്‍ വന്ന ചെന്നൈ സ്വദേശിയായ യുവാവാണ് സെല്‍ഫികളില്‍ 'സൂപ്പര്‍ സ്റ്റാര്‍'ആയി മാറിയത്.


13823347_10210216107584135_144021128_n

13817022_10210216107504133_1953436685_n

13819306_10210216106264102_410229559_n