പെണ്‍വാണിഭ കേസ് പ്രതി സുഹൈല്‍ തങ്ങള്‍ക്ക് എതിരെ കാപ്പ ചുമത്തി

ബംഗ്‌ളാദേശില്‍ നിന്നു പെണ്‍കുട്ടികളെ എത്തിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറിയ സംഘത്തിലെ പ്രധാനപ്രതി 'കാപ്പ' നിയമപ്രകാരം അറസ്റ്റില്‍. ബംഗ്ലാദേശ് സ്വദേശിനിയെ കടത്തിക്കൊണ്ടുവന്ന് എരഞ്ഞിപ്പാലത്തെ ഫ്‌ലാറ്റില്‍ വച്ച് പീഡിപ്പിച്ച സംഘത്തിലെ പ്രധാനി സുഹൈല്‍ തങ്ങളെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍വാണിഭ കേസ് പ്രതി സുഹൈല്‍ തങ്ങള്‍ക്ക് എതിരെ കാപ്പ ചുമത്തി

കോഴിക്കോട്: ബംഗ്‌ളാദേശില്‍ നിന്നു പെണ്‍കുട്ടികളെ എത്തിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറിയ സംഘത്തിലെ പ്രധാനപ്രതി 'കാപ്പ' നിയമപ്രകാരം അറസ്റ്റില്‍. ബംഗ്ലാദേശ് സ്വദേശിനിയെ കടത്തിക്കൊണ്ടുവന്ന് എരഞ്ഞിപ്പാലത്തെ ഫ്‌ലാറ്റില്‍ വച്ച് പീഡിപ്പിച്ച സംഘത്തിലെ പ്രധാനി സുഹൈല്‍ തങ്ങളെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ കേസില്‍ അഞ്ചുവര്‍ഷം കഠിനതടവിന് സുഹൈല്‍ ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ജാമ്യം എടുത്ത് പുറത്തുവരികയായിരുന്നു. നിരവധി പോലീസ് സ്റ്റേഷനുകളിലായി രെജിസ്റ്റര്‍ ചെയ്യപ്പെട്ട വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുഹൈല്‍ തങ്ങളെ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) പ്രകാരം കരുതല്‍ തടങ്കലില്‍ വെക്കണമെന്ന് നേരത്തെ തന്നെ പോലീസ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കാപ്പ ചുമത്താന്‍ ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് തയ്യാറായില്ല. ഇതിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി കളക്ടറെ വിമര്‍ശിച്ചിരുന്നു. കോടതി വിമര്‍ശനത്തെത്തുടര്‍ന്നു കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

Read More >>