മുഖ്യമന്ത്രി 'പിണറായി' ചന്തയിലെ ഗുണ്ടയൊ?: കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്ത്

മുഖ്യമന്ത്രി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി  കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്ത്. കേരള എൻജിഒ അസോസിയേഷൻ കണ്ണൂർ ടൗൺ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന വേളയിലാണ് സുധാകരൻ മുഖ്യമന്ത്രിക്ക് എതിരെ ആഞ്ഞടിച്ചത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മാത്രം ഉന്നയിച്ച പ്രതിപക്ഷമാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഒട്ടും നിന്നച്ചിരിക്കാത്ത സമയത്താണ് എൽഡിഎഫിന്‍റെ കയ്യില്‍ അധികാരം ലഭിക്കുന്നത്.


പ്രതീക്ഷിക്കാതെ അധികാരം കിട്ടിയതിന്റെ ധാർഷ്ട്യമാണ് അവര്‍ ഇപ്പോള്‍ കാണിക്കുന്നത് എന്ന് സുധാകരന്‍ ആരോപിക്കുന്നു. സര്‍ക്കാരിനെ നയിക്കേണ്ട മുഖ്യമന്ത്രി തെരുവ് ഗുണ്ടയെ പോലെയാണ് പെരുമാറുന്നത് എന്നും അദ്ദേഹത്തിന്റെ ശരീരഭാഷ പിണറായി ചന്തയിലെ ഗുണ്ടയുടേതു പോലെയാണ് എന്നും സുധാകരന്‍ പറഞ്ഞു.

നിയമസഭയിൽ പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ ഇരിക്കാൻ ഒരു മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിട്ടില്ലയെന്ന് ചൂണ്ടികാണിച്ച സുധാകരന്‍ അതിനെതിരെ പ്രതികരിക്കാൻ താൻ നിയമസഭയിൽ ഉണ്ടായില്ലല്ലോ എന്നും പറയുന്നു.

Read More >>