മലബാര്‍ സിമന്റ്സ് അഴിമതിക്കേസിലെ വിജിലന്‍സിന്റെ അന്വേഷണം നീതിപൂര്‍വ്വമാകണമെന്ന് ജസ്റ്റിസ് കമാല്‍പാഷ

അന്വേഷണവുമായി ബന്ധപ്പെട്ട് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലബാര്‍ സിമന്റ്സ് അഴിമതിക്കേസിലെ വിജിലന്‍സിന്റെ അന്വേഷണം നീതിപൂര്‍വ്വമാകണമെന്ന് ജസ്റ്റിസ് കമാല്‍പാഷ

വിവാദമായ മലബാര്‍ സിമന്റ്സ് അഴിമതിക്കേസിലെ വിജിലന്‍സിന്റെ അന്വേഷണം നീതിപൂര്‍വ്വമാകണമെന്ന് ജസ്റ്റിസ് കമാല്‍പാഷ. കേസ് പരിഗണിക്കവേയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി മൂന്നുപേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് മലബാര്‍ സിമന്റ്സ് അഴിമതിക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഹെെക്കോടതി വിജിലന്‍സിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. വിമര്‍ശനം നേരിട്ടതിന് പിന്നാലെ വ്യവസായി വി.എം രാധാകൃഷ്ണന്‍ അടക്കമുളളവര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.

കമ്പനി ഇടപാടുകളിലെ ക്രമക്കേട് മൂലം 2012-2013ലും 2014-15ലും ലാഭത്തില്‍ വന്‍ ഇടിവുണ്ടായെന്ന് കാട്ടി തൃശൂര്‍ സ്വദേശി ജോയ് കൈതാരമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് കൈകാര്യം ചെയ്തതില്‍ യുഡിഎഫ് സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ഇടത് സര്‍ക്കാരില്‍ നിന്നെങ്കിലും നീതി കിട്ടുമോ എന്നും അദ്ദേഹം ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Read More >>