"വാക്സിനേഷന്‍ വിരുദ്ധ സംഘങ്ങള്‍ക്ക് മതനേതാക്കള്‍ രഹസ്യമായി പിന്തുണ നല്‍കുന്നു" ; ജമാഅത്തെ ഇസ്ലാമി

"വാക്സിനേഷന്‍ വിരുദ്ധര്‍ക്കും പ്രകൃതി ചികിത്സകര്‍ക്കും മതത്തിന്റെ പേരില്‍ വര്‍ഷങ്ങളായി പിന്തുണ നല്‍കുകയാണ് മത നേതാക്കള്‍. പരോക്ഷമായി വാക്സിനേഷനെതിരെ പ്രതിഷേധം പുലര്‍ത്തുന്നവരാണ് സംസ്ഥാന തലത്തിലും താഴേത്തട്ടിലുമുള്ള നേതാക്കളില്‍ പലരും"

"വാക്സിനേഷന്‍ വിരുദ്ധ സംഘങ്ങള്‍ക്ക് മതനേതാക്കള്‍ രഹസ്യമായി പിന്തുണ നല്‍കുന്നു" ; ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: പ്രതിരോധകുത്തിവെപ്പിനെതിരെ മതസംഘടനകളുടെ നിലപാടിനെ വിമര്‍ശിച്ച് ജമാഅത്തെ ഇസ്ലാമി. മലപ്പുറം പോലുള്ള ജില്ലകള്‍ ഡിഫ്തീരിയയുടെ പിടിയിലമരാന്‍ കാരണം വാക്സിന്‍ വിരുദ്ധ സംഘങ്ങള്‍ക്ക് മതസംഘടനകള്‍ നല്‍കിയ ശക്തമായ പിന്തുണയും സഹായവുമാണെന്നും ജമാഅത്തെ ഇസ്ലാമിയുടെ മെഡിക്കല്‍ സംഘടന.

വാക്സിനേഷന്‍ വിരുദ്ധര്‍ക്കും പ്രകൃതി ചികിത്സകര്‍ക്കും മതത്തിന്റെ പേരില്‍ വര്‍ഷങ്ങളായി പിന്തുണ നല്‍കുകയാണ് മത നേതാക്കള്‍ എന്നാണു സംഘടനയുടെ ആരോപണം. പ്രത്യക്ഷമായല്ലെങ്കിലും പരോക്ഷമായി വാക്സിനേഷനെതിരെ പ്രതിഷേധം പുലര്‍ത്തുന്നവരാണ് സംസ്ഥാന തലത്തിലും താഴേത്തട്ടിലുമുള്ള നേതാക്കളില്‍ പലരും.  മഴക്കാലമായതിനാല്‍ ഡിഫ്തീരിയ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മത നേതാക്കള്‍ മൌനം വെടിഞ്ഞു തങ്ങളുടെ നിലപാട് മാറ്റണം എന്നും സംഘടന ആവശ്യപ്പെട്ടു.

Read More >>