ഹൈക്കോടതിയിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

ജുഡീഷ്യല്‍ അന്വേഷണത്തിന് അഡ്വക്കേറ്റ് ജനറലിന്റെ ശുപാര്‍ശ ലഭിച്ചിച്ചിട്ടുണ്ട്. സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ ഇരു വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി അഡ്വക്കേറ്റ് ജനറല്‍ അധ്യക്ഷനായ സമിതി രൂപീകരിക്കും. സമിതിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകരും മൂന്ന് അഭിഭാഷകരും അംഗങ്ങളാകും. പോലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഡി.ജി.പിയെക്കൂടി ഈ സമിതി യോഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും പ്രക്ഷോഭമോ പ്രതിഷേധമോ ഉണ്ടാകുന്നതിന് മുമ്പ് ഈ സമിതി കാര്യങ്ങള്‍ കൈകാര്യം ചെയ്യമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഹൈക്കോടതിയിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി പരിസരത്ത് വച്ച് അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജുഡീഷ്യല്‍ അന്വേഷണത്തിന് അഡ്വക്കേറ്റ് ജനറലിന്റെ ശുപാര്‍ശ ലഭിച്ചിച്ചിട്ടുണ്ട്. സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ ഇരു വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി അഡ്വക്കേറ്റ് ജനറല്‍ അധ്യക്ഷനായ സമിതി രൂപീകരിക്കും. സമിതിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകരും മൂന്ന് അഭിഭാഷകരും അംഗങ്ങളാകും. പോലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഡി.ജി.പിയെക്കൂടി ഈ സമിതി യോഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും പ്രക്ഷോഭമോ പ്രതിഷേധമോ ഉണ്ടാകുന്നതിന് മുമ്പ് ഈ സമിതി കാര്യങ്ങള്‍ കൈകാര്യം ചെയ്യമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സമൂഹത്തില്‍ തുല്യ പ്രധാന്യമുള്ള ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഹൈക്കോടതിയിലും തിരുവനന്തപുരം കോടതിയിലുമുണ്ടായ സംഘര്‍ഷം ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ക്കായി വിളിച്ച യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും പ്രതിനിധികള്‍ പങ്കെടുത്തു. ഇരുവിഭാഗവും സൗഹൃദപരമായ അന്തരീക്ഷമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. അഭിഭാഷകര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ അഭിമാനിക്കാവുന്ന കാര്യങ്ങളല്ല കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതെല്ലാം അടഞ്ഞ അധ്യായമാണെന്നും അതെല്ലാം പരിഹരിക്കാനാണ് യോഗം ചേര്‍ന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ഹൈക്കോടതിയെ കാര്യങ്ങളില്‍ സര്‍ക്കാറിന്  ഇടപെടാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഹൈക്കോടതിക്ക് അകത്തെ  നടക്കുന്ന കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസാണ് തീരുമാനം എടുക്കേണ്ടതെന്നും മീഡിയാ റൂം തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യമുള്‍പ്പെടെയുള്ളതില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.