കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കയ്യേറ്റം

ഡിഎസ്എന്‍ജി വാഹനം എടുക്കാന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് വീണ്ടും കയ്യേറ്റമുണ്ടായത്. മാധ്യമ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് സ്‌റ്റേഷനിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.

കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കയ്യേറ്റം

കോഴിക്കോട്:  കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കയ്യേറ്റം. ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയാണ് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞു വച്ചിരിക്കുന്നത്. കോഴിക്കോട് ബ്യൂറോ ചീഫ് ബിനു രാജ്, ഡ്രൈവര്‍ പ്രകാശ് തുടങ്ങിയവരെയാണ് സ്റ്റേഷനിനുള്ളില്‍ തടഞ്ഞു വച്ചിരിക്കുന്നത്. രാവിലെ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയ എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് വീണ്ടും കയ്യേറ്റം . ജനപ്രതിനിധികള്‍ സ്‌റ്റേഷനില്‍ എത്തി ചര്‍ച്ച നടത്തുന്നുണ്ട്.


ഡിഎസ്എന്‍ജി വാഹനം എടുക്കാന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് വീണ്ടും കയ്യേറ്റമുണ്ടായത്. മാധ്യമ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് സ്റ്റേഷനിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.

ഇന്ന് രാവിലെ ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയപ്പോഴായിരുന്നു ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. 
പിന്നീട് ഇവരെ അറസ്റ്റ ചെയ്ത് കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഏറെ നേരം കഴിഞ്ഞാണ് ഇവരെ പൊലീസ് വിട്ടയച്ചത്.

മാധ്യമപ്രവര്‍ത്തകരെ ബലമായി കസ്റ്റഡിയില്‍ എടുത്ത എസ്‌ഐ പിഎം വിനോദിന് എതിരെ വകുപ്പു തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാകും വരെ ഇയാളെ ടൗണ്‍ എസ്‌ഐ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താനും തീരുമാനമായിരുന്നു.Story by
Read More >>