ജിഷ വധക്കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി

പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം കൂടി ഉള്ളതിനാലാണ് കേസ് കുറുപ്പംപടി മജിസ്‌ട്രേട്ട് കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. കുറ്റപത്രം സമര്‍പ്പിക്കും മുന്‍പാണ് സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയത്.

ജിഷ വധക്കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി

കൊച്ചി: ജിഷ വധക്കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം കൂടി ഉള്ളതിനാലാണ് കേസ് കുറുപ്പംപടി മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. കുറ്റപത്രം സമര്‍പ്പിക്കും മുന്‍പാണ് സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയത്.

ഇന്ന് രാവിലെ കുറുപ്പംപടി കോടതിയില്‍ എത്തിച്ച ശേഷം പ്രതി ആമിറുള്‍ ഇസ്ലാമിനെ സെഷന്‍സ് കോടതിയിലേക്ക് കൊണ്ടുപോയി. കോടതിമാറ്റ നടപടിക്ക് ശേഷമാണ് പ്രതിയെ കൊണ്ടുപോയത്. കേസില്‍ ഇതുവരെ ലഭിച്ച എല്ലാ രേഖകളും സെഷന്‍സ് കോടതിക്ക് കൈമാറിയിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നതും വിചാരണ നടക്കുന്നതും സെഷന്‍സ് കോടതിയിലാണ്. പ്രതിയുടെ റിമാന്‍ഡ് ഈ മാസം 27 വരെ നീട്ടി.

Read More >>