വിദേശത്ത് സ്വകാര്യ സന്ദര്‍ശനം നടത്തുന്ന ജിജി തോംസണെ വ്യവസായ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി

വിദേശത്ത് സ്വകാര്യ സന്ദര്‍ശനം നടത്തുന്ന മുന്‍ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെ.എസ്ഐഡിസി) ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി

വിദേശത്ത് സ്വകാര്യ സന്ദര്‍ശനം നടത്തുന്ന ജിജി തോംസണെ വ്യവസായ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം: വിദേശത്ത് സ്വകാര്യ സന്ദര്‍ശനം നടത്തുന്ന മുന്‍ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഉപദേശകനായി കാബിനറ്റ്  റാങ്കോടെ നിയോഗിക്കപ്പെട്ടിരുന്ന ജിജി തോംസൺ, പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ ഉപദേശക സ്ഥാനം രാജിവച്ചെങ്കിലും വ്യവസായ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് തുടരുക യായിരുന്നു.


വ്യവസായവകുപ്പ് അഡി ചീഫ് സെക്രട്ടറിയായിരുന്ന പിഎച് കുര്യന് ചുമതല കൈമാറിയെങ്കിലും കുര്യനെ റവന്യൂ അഡി ചീഫ് സെക്രട്ടറിയായി നിയ മിച്ച സാഹചര്യത്തിൽ പകരമെത്തിയ ആന്റണിക്ക് ചെയർമാന്റെ ചുമതല ലഭിക്കും.

മെത്രാൻകായൽ, ഹോപ്പ് പ്ലാന്റേഷൻ അടക്കമുള്ള വിവാദ ഭൂമിദാനങ്ങളിൽ റവന്യൂ വകുപ്പിനെ മറികടന്ന് തത്വത്തിൽ അനുമതി നൽകാമെന്ന് ഉപദേശം നൽകിയത് ജിജി തോംസണായി രുന്നുവെന്നാണ് വിവരം. പാമോയിൽ കേസിൽ കുറ്റവിമുക്തനാക്കണമെന്ന ജിജി തോംസണിന്റെ അപേക്ഷ നിരസിച്ച സുപ്രീം കോടതി, കേസിൽ വിചാരണ തുടങ്ങാൻ നേരത്തെ അനുമതി നൽകിയിരുന്നു.

Read More >>