ഐ വി ശശി തിരിച്ചുവരുന്നു ; ചിത്രത്തിന്റെ പേര് 'ബേര്‍ണിങ് വെല്‍സ്'

കുവൈറ്റ്‌ യുദ്ധത്തെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രം ഒരുങ്ങുന്നത് ഹിന്ദിയില്‍

ഐ വി ശശി തിരിച്ചുവരുന്നു ; ചിത്രത്തിന്റെ പേര്

70-80 കാലയളവില്‍ മലയാള ചലച്ചിത്രലോകത്തെ അടക്കിവാണ ഹിറ്റ്‌മേക്കര്‍ ഐ വി ശശി ഒരു നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചുവരുന്നു.തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഐ വി ശശി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

കുവൈറ്റ്‌ യുദ്ധത്തെ ആധാരമാക്കിയാണ് ഐവി ശശിയുടെ പുതിയ ചിത്രം ഒരുങ്ങുന്നത്. പ്രമുഖ നിര്‍മാതാവ് സോഹന്‍ റോയിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'ബേര്‍ണിങ് വെല്‍സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ആവശ്യപ്പെടുന്ന ഭീമമായ ബഡ്ജറ്റില്‍ മലയാളത്തില്‍ ഒരു സിനിമയെടുക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് ഹിന്ദിയില്‍ ചെയ്യുന്നതെന്നും ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പ് മലയാളം, ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളിലും പുറത്തിറങ്ങും എന്നും ഐവി ശശി ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.

കുവൈറ്റ്‌ യുദ്ധത്തെ ആസ്പദമാക്കിയുള്ള ചിത്രം തന്‍റെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. ജീവിതത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ഇതെന്നും എല്ലാവരുടെയും പിന്തുണ തനിക്കു വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.