കരീന കപൂര്‍ അമ്മയാകാനൊരുങ്ങുന്നു; വാര്‍ത്ത സ്ഥിരീകരിച്ച് സെയ്ഫ്

ഡിസംബറില്‍ കരീനാ കപൂര്‍-സെയ്ഫ് അലി ഖാന്‍ ജോഡിക്ക് കുഞ്ഞ് പിറക്കും

കരീന കപൂര്‍ അമ്മയാകാനൊരുങ്ങുന്നു; വാര്‍ത്ത സ്ഥിരീകരിച്ച് സെയ്ഫ്

ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്ത എത്തി. കരീനാ കപൂര്‍ അമ്മയാകാനൊരുങ്ങുന്നു. വാര്‍ത്ത സെയഫ് അലി ഖാന്‍ സ്ഥിരീകരിച്ചതോടെ ആരാധകര്‍ പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ്.

ഡിസംബറില്‍ കരീനാ കപൂര്‍-സെയ്ഫ് അലി ഖാന്‍ ജോഡിക്ക് കുഞ്ഞ് പിറക്കും. നേരത്തേ നിരവധി തവണ കരീനാ കപൂര്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. അന്നെല്ലാം താരങ്ങള്‍ വാര്‍ത്ത നിഷേധിക്കുകയായിരുന്നു.

കപൂര്‍-പട്ടൗഡി കുടുംബത്തിലെ പുതിയ അംഗത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുവരുടേയും ബന്ധുക്കളും സുഹൃത്തുക്കളും.

ഷാഹിദ് കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ അഭിനയിച്ച ഉഡ്താ പഞ്ചാബാണ് കരീനയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ.