ഹൈക്കോടതി വളപ്പിലെ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ

സര്‍ക്കാര്‍ പ്ലീഡര്‍ക്ക് എതിരെ സ്ത്രീ പീഡന വാര്‍ത്ത നല്‍കിയെന്നാരോപ്പിച്ചാണ് അഭിഭാഷകര്‍ ഹൈക്കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയതത്.

ഹൈക്കോടതി വളപ്പിലെ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിന്  ശുപാര്‍ശ

കൊച്ചി: കേരള ഹൈക്കോടതിയിലുണ്ടായ സംഘര്‍ഷങ്ങളെ കുറിച്ച് റിട്ട. ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് ശുപാര്‍ശ ചെയ്തു. അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും തെറ്റ് പറ്റിയതായും പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായാണ് നടപടിയെന്നും പറഞ്ഞ എജി ഇക്കാര്യം അഭിഭാഷക അസോസിയേഷനെ അറിയിച്ചിട്ടുണ്ടെന്നും അറിയിച്ചു.

സര്‍ക്കാര്‍ പ്ലീഡര്‍ക്ക് എതിരെ സ്ത്രീ പീഡന വാര്‍ത്ത നല്‍കിയെന്നാരോപ്പിച്ചാണ് അഭിഭാഷകര്‍ ഹൈക്കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയതത്.

കൊച്ചിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ കഴിഞ്ഞയാഴ്ച നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടെ സെന്റ് തെരേസാസ് കോളേജിനു സമീപം മുല്ലശ്ശേരി കനാലിനു സമീപമാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ധനേഷ് മാത്യു കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വാര്‍ത്ത.