ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍ ആഭ്യന്തര സുരക്ഷ മന്ത്രി രംഗത്ത്.

ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍

ടെല്‍അവീവ്:ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയയായ  ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍ ആഭ്യന്തര സുരക്ഷ മന്ത്രി രംഗത്ത്.

ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് ഇസ്രായേലിനെതിരെ ഉയരുന്ന നീക്കങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്നും ഫേസ്ബുക്ക് പലപ്പോഴും പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെടാന്‍ കാരണമാകുന്നുവെന്നും ഇസ്രായേല്‍ ആഭ്യന്തര സുരക്ഷ മന്ത്രി ഗിലാദ് ഇര്‍ദ് കുറ്റപ്പെടുത്തുന്നു. ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഓണ്‍ലൈന്‍ പോസ്റ്റിംഗ് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗിലാദ് ഇര്‍ദിന്‍റെ വാക്കുകളോട് തല്‍ക്കാലം പ്രതികരിക്കാനില്ലയെന്നാണ് ഫെയ്‌സ്ബുക്കിന്റെ ഇസ്രായേലി വൃത്തങ്ങള്‍ അറിയിച്ചത്.

Read More >>