ഐഎസ് സൈനിക കമാന്‍ഡര്‍ ഒമര്‍ അല്‍ ഷിഷാനി കൊല്ലപ്പെട്ടു

റാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായി ബുധനാഴ്ച നടന്ന ഏറ്റുമുട്ടലില്‍ അബു കൊല്ലപ്പെട്ട വാർത്ത ഐ.എസ് അനുഭാവ വാര്‍ത്താ ഏജന്‍സിയായ 'അമാക്' ആണ്റിപ്പോര്‍ട്ട് ചെയ്തത്. ഐ എസുമായി ബന്ധപ്പെട്ട വാർത്തകൾ പുറംലോകത്തെ അറിയിക്കാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാര്‍ത്താഏജന്‍സിയാണിത്

ഐഎസ്  സൈനിക കമാന്‍ഡര്‍ ഒമര്‍ അല്‍ ഷിഷാനി കൊല്ലപ്പെട്ടു

ബഗ്ദാദ്: ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ  സൈനിക കമാന്‍ഡര്‍ ഒമര്‍ അല്‍ ഷിഷാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ 'യുദ്ധമന്ത്രി'യെന്നാണ് ഒമര്‍ അല്‍ ഷിഷാനി അറിയപ്പെട്ടിരുന്നത്. സോവിയറ്റ് യൂണിയന്റെ ഭാഗമായ ജോര്‍ജിയയില്‍ 1986ല്‍ ജനിച്ച ഷിഷാനി ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ അടുത്ത ഉപദേശകന്‍ കൂടിയായിരുന്നു. റാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായി ബുധനാഴ്ച നടന്ന ഏറ്റുമുട്ടലില്‍ അബു കൊല്ലപ്പെട്ട വാർത്ത ഐ.എസ് അനുഭാവ വാര്‍ത്താ ഏജന്‍സിയായ 'അമാക്' ആണ്റിപ്പോര്‍ട്ട് ചെയ്തത്. ഐ എസുമായി ബന്ധപ്പെട്ട വാർത്തകൾ  പുറംലോകത്തെ അറിയിക്കാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാര്‍ത്താഏജന്‍സിയാണിത്. ഒമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടുവെന്നത് വലിയ വാര്‍ത്തയാണെന്ന് പെന്‍റഗണ്‍ പ്രതികരിച്ചു.


കഴിഞ്ഞ മാര്‍ച്ചില്‍ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടതായി അമേരിക്ക അവകാശവാദം ഉന്നയിച്ചിരുന്നു. അല്‍ ഷിഷാനിയുടെ നേതൃത്വത്തില്‍ ഐഎസ് രൂപം കൊടുത്ത യുദ്ധ തന്ത്രങ്ങള്‍ ഇറാഖിലെയും സിറിയയിലെയും സൈനികനീക്കത്തില്‍ അമേരിക്കക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഐ എസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ അടുത്ത അനുയായിയായ അബു ഒമറിനെ യുദ്ധഭൂമിയില്‍ നിന്ന് നീക്കാന്‍ കാലങ്ങളായി അമേരിക്ക ശ്രമിച്ചുവരികയായിരുന്നു.Read More >>