സുരക്ഷിതരാണെന്നും ഫോണ്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്നും പാലക്കാട് നിന്ന് കാണാതായ സഹോദര ദമ്പതികളുടെ സന്ദേശം

ഈ മാസം അഞ്ചിന് വാട്‌സാപ്പിലാണ് സഹോദരന്‍മാരുടെ പിതാവായ വിന്‍സന്റിന് ഈ സന്ദേശം ലഭിച്ചത് .പാലക്കാട് യാക്കര പള്ളിക്കു സമീപം താമസിക്കുന്ന വിന്‍സന്റിന്റെ മക്കളായ ഈസ (ബെക് സണ്‍ 31) ,ഭാര്യ ഫാത്തിമ ( നിമിഷ) സഹോദരന്‍ യാഹിയ (ബെറ്റ്‌സണ്‍ 23 ) ഭാര്യ മറിയം ( മെറിന്‍ ജേക്കബ് ) എന്നിവരാണ് കഴിഞ്ഞ മാസം 18 നു അപ്രതക്ഷ്യമായത് . ശ്രീലങ്കയില്‍ പള്ളികളിലേക്ക് കാര്‍പെറ്റ് വിതരണം ചെയ്യുന്ന കച്ചവടം തുടങ്ങുന്നുണ്ടെന്ന് പറഞ്ഞ് പിതാവ് വിന്‍സന്റില്‍ നിന്നും രണ്ടു ലക്ഷം രൂപ വാങ്ങിയാണ് പോയത് .മെയ് 16 ന് ആദ്യം ഈസയും ഭാര്യ ഫാത്തിമയുമാണ് പോയത് .മെയ് 18ന് യാഹിയും ഭാര്യ മറിയയും പോയി .

സുരക്ഷിതരാണെന്നും ഫോണ്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്നും പാലക്കാട് നിന്ന് കാണാതായ സഹോദര ദമ്പതികളുടെ സന്ദേശം

പാലക്കാട്:  തങ്ങള്‍ ഇവിടെ സുരക്ഷിതരാണെന്നും ഫോണ്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ടെന്നും ആരെങ്കിലും ചോദിച്ചാല്‍ ശ്രീലങ്കയിലാണെന്നു പറയണം എന്നുമായിരുന്നു ഐ എസില്‍ ചേര്‍ന്നെന്നു സംശയിക്കുന്ന പാലക്കാട്ടെ സഹോദരന്‍മാരായ യുവ സംഘത്തിന്റെ അവസാന സന്ദേശം. ഈ മാസം അഞ്ചിന് വാട്‌സാപ്പിലാണ് സഹോദരന്‍മാരുടെ പിതാവായ വിന്‍സന്റിന് ഈ സന്ദേശം ലഭിച്ചത്. പാലക്കാട് യാക്കര പള്ളിക്കു സമീപം താമസിക്കുന്ന വിന്‍സന്റിന്റെ മക്കളായ ഈസ (ബെക് സണ്‍ 31), ഭാര്യ ഫാത്തിമ (നിമിഷ), സഹോദരന്‍ യാഹിയ (ബെറ്റ്‌സണ്‍ 23 ) ഭാര്യ മറിയം (മെറിന്‍ ജേക്കബ്) എന്നിവരാണ് കഴിഞ്ഞ മാസം 18 നു അപ്രതക്ഷ്യമായത് . ശ്രീലങ്കയില്‍ പള്ളികളിലേക്ക് കാര്‍പെറ്റ് വിതരണം ചെയ്യുന്ന കച്ചവടം തുടങ്ങുന്നുണ്ടെന്ന് പറഞ്ഞ് പിതാവ് വിന്‍സന്റില്‍ നിന്നും രണ്ടു ലക്ഷം രൂപ വാങ്ങിയാണ് പോയത്. മെയ് 16 ന് ആദ്യം ഈസയും ഭാര്യ ഫാത്തിമയുമാണ് പോയത്. മെയ് 18ന് യാഹിയും ഭാര്യ മറിയയും പോയി.


രണ്ടു പേരുടേയും ഭാര്യമാര്‍ ഗര്‍ഭിണികളാണ്. പോയ ശേഷം ഇടയ്ക്കിടെ ഫോണില്‍ പിതാവുമായി സംസാരിച്ചിരുന്നു. ജൂലൈ നാലിനാണ് അവസാന ഫോണ്‍ സന്ദേശം വന്നത്. പഠനത്തിനും ജോലിക്കുമൊക്കെയായി ബാംഗ്ലൂരിലും ബോംബെയിലുമൊക്കെ ഇവര്‍ താമസിച്ചിരുന്നു. സക്കീര്‍ നായിക് നയിക്കുന്ന സലഫി ഗ്രൂപ്പിന്റെ ഒരു സ്ഥാപനത്തില്‍ ഇവര്‍ ജോലി ചെയ്തിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോഴാണ് രണ്ട് വര്‍ഷം മുമ്പ് മതം മാറിയത്. രണ്ട് പേരുടേയും ഭാര്യമാരും മതം മാറിയവരാണ്. ഈസയുടെ ഭാര്യ ഫാത്തിമ ദന്ത ഡോക്ടറാണ്. ഈസ എംബിഎ ബിരുദധാരിയാണ്. ചങ്ങനാശേരിയില്‍ നിന്ന് രണ്ടു വര്‍ഷം മുമ്പാണ് വിന്‍സന്റ് യാക്കരയിലെത്തി താമസം തുടങ്ങിയത്. ഇയാളുടെ രണ്ടാമത്തെ ഭാര്യയിലുള്ളതാണ് കാണാതായ മക്കള്‍. ആദ്യ ഭാര്യ മരിച്ചു പോയിരുന്നു. രണ്ടാമത്തെ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയതിനു ശേഷം ഇയാള്‍ മൂന്നാമതും വിവാഹം കഴിച്ചിരുന്നു. പിതാവും കാണാതായ മക്കളും ഒരേ വീട്ടിലായിരുന്നില്ല താമസിച്ചിരുന്നതെന്നും പറയുന്നു. അടുത്തടുത്ത വീടുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. യാക്കരയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ കാസര്‍ഗോഡ് സ്വദേശികളായ ചിലര്‍ വന്നു താമസിച്ചിരുന്നതായി വിവരമുണ്ട്.

Story by
Read More >>