കാണാതായ മലയാളികളുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ച് പൊലീസ്‌

എറണാകുളം സ്വദേശി മെറിനെ മതപരിവര്‍ത്തനത്തിന് വിധേയയാക്കിയത് ഐഎസില്‍ ചേര്‍ക്കാനായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു

കാണാതായ മലയാളികളുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ച് പൊലീസ്‌

കൊച്ചി: എറണാകുളം സ്വദേശി മെറിനെ മതപരിവര്‍ത്തനത്തിന് വിധേയയാക്കിയത് ഐഎസില്‍ ചേര്‍ക്കാനായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. 4 ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കേസ് പരിഗണിക്കുന്ന കോടതിയില്‍ സമര്‍പ്പിച്ചു.

അറസ്റ്റിലായ റിസ്വാന്‍ ഖാന്‍, ആര്‍സി ഖുറേഷി എന്നിവരാണ് മുംബൈയില്‍ ഇതിനു വേണ്ട ഒത്താശ ചെയ്തത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന് പ്രതികള്‍ പ്രേരിപ്പിച്ചതായി പൊലീസ് കണ്ടെത്തി.

കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ക്കായി നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ടാണ് മുംബൈയില്‍ വെച്ച് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ എത്തിച്ച ഇവരെ ഇന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.

Story by