റംസാന്‍ മാസം ഐഎസ് നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 300 ലധികം പേര്‍

ഐഎസ് ഏകപക്ഷീയമായി നടത്തുന്ന ആക്രമങ്ങളുടെ ഉത്തരവാദിത്തം ലോകത്തെ മുഴുവന്‍ മുസ്ലീങ്ങളുടെയും ആവുന്ന കാഴ്ച്ചയും കാണാം. ലോകത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന ഇസ്ലാം വിരുദ്ധതയുടെ ഇരകാളായിക്കൊണ്ടിരിക്കുകയാണ് സാധാരണക്കാരായ മുസ്ലീങ്ങള്‍.

റംസാന്‍ മാസം ഐഎസ് നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 300 ലധികം പേര്‍

സ്‌നേഹത്തിന്റെയും സമാധാനത്തിന്റേയും പുണ്യമാസമെന്ന് വിശേഷിപ്പിക്കുന്ന റംസാന്‍ മാസത്തില്‍ ഐഎസ് നടത്തിയ ആക്രമണങ്ങള്‍ അതിരില്ലാത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഐഎസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മുന്നൂറിലധികം പേരാണ്.

പാരീസ്, ജോര്‍ദാന്‍, ലെബനന്‍, യെമന്‍, ഇസ്താംബുള്‍, ധാക്ക, ഓര്‍ലാന്‍ഡോ, ബാഗ്ദാദ് തുടങ്ങിയ ഇടങ്ങളില്‍ നടന്ന ഭീകരാക്രമങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഏറ്റവുമൊടുവില്‍ ഇന്ന് രാവിലെ ജിദ്ദയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.


ഐഎസ് ഏകപക്ഷീയമായി നടത്തുന്ന ആക്രമങ്ങളുടെ ഉത്തരവാദിത്തം ലോകത്തെ മുഴുവന്‍ മുസ്ലീങ്ങളുടെയും ആവുന്ന കാഴ്ച്ചയും കാണാം. ലോകത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന ഇസ്ലാം വിരുദ്ധതയുടെ ഇരകാളായിക്കൊണ്ടിരിക്കുകയാണ് സാധാരണക്കാരായ മുസ്ലീങ്ങള്‍.

ഇതിന്റെ സൂചനയായിരുന്നു, ഓര്‍ലാന്‍ഡോയില്‍ നടന്ന വെടിവെപ്പിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
ഡൊണാള്‍ഡ് ട്രംപ്
നടത്തിയ പരാമര്‍ശങ്ങള്‍. ആക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഇസ്ലാം വിശ്വാസികളുടേയും യുഎസില്‍ കുടിയേറിയ മുസ്ലീങ്ങളുടേയും തലയില്‍ കെട്ടിവെക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ പ്രതികരണങ്ങള്‍. 49 പേരാണ് നിശാക്ലബ്ബില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ഒരു വിഭാഗം നടത്തുന്ന ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തം മുഴുവന്‍ ഒരു സമൂഹത്തിന്റെ മേല്‍ ചുമത്താന്‍ ശ്രമിക്കുന്ന ട്രംപിന്റെ ഇസ്ലാം വിരുദ്ധത നേരത്തേ പല അവസരങ്ങളിലും വ്യക്തമായതാണ്.

ജൂണ്‍ അവസാനവാരം ഇസ്താംബുളില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 41 പേരാണ്. യെമനില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ 43 ഓളം പേര്‍ കൊല്ലപ്പെട്ടു.

ജുലൈ ഒന്നിന് രാത്രിയില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 28 പേരാണ്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ജപ്പാന്‍, ഇറ്റലി സ്വദേശികളായിരുന്നു. റംസാന്‍ മാസത്തില്‍ മനുഷ്യരെ കൊല്ലുന്നവര്‍ എന്ത് മുസ്ലീങ്ങള്‍ ആണെന്നായിരുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രി
ഷെയ്ഖ് ഹസീന
യുടെ പ്രതികരണം.

ഇതിന് പിന്നാലെ ബാഗ്ദാദില്‍ ഐഎസ് നടത്തിയ ഇരട്ട സ്‌ഫോടനത്തില്‍ 125 ഓളം പേര്‍ കൊല്ലപ്പെട്ടു. ജുലൈ രണ്ടിന് രാത്രിയായിരുന്നു ആക്രമണം. ആക്രമണത്തില്‍ 170 ലധികം പേര്‍ക്കാണ് പരിക്കേറ്റത്.

ഏറ്റവും ഒടുവിലായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ചവേറാക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനുമുന്നിലാണ് സ്‌ഫോടനം നടന്നത്. 2004ല്‍ ജിദ്ദയിലെ കോണ്‍സുലേറ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Read More >>