ഇറാനി സംവിധായകന്‍ അബ്ബാസ് കിരൊസ്തമി അന്തരിച്ചു

ഇറാനിയന്‍ പുതുയുഗ സിനിമയുടെ വക്താവായി വിശേഷിപ്പിക്കപ്പെട്ട അബ്ബാസ് കിരൊസ്താമി നാല്‍പ്പതിലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഇറാനി സംവിധായകന്‍ അബ്ബാസ് കിരൊസ്തമി അന്തരിച്ചു

ലോക പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരൊസ്താമി അന്തരിച്ചു. 76 വയസ്സായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഫ്രാന്‍സില്‍ വെച്ചായിരുന്നു അന്ത്യം. 2016 മാര്‍ച്ചിലാണ് അര്‍ബുദ രോഗം സ്ഥിരീകരിച്ചത്.

ഇറാനിയന്‍ പുതുയുഗ സിനിമയുടെ വക്താവായി വിശേഷിപ്പിക്കപ്പെട്ട അബ്ബാസ് കിരൊസ്താമി നാല്‍പ്പതിലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഇറാനിയന്‍ ചലച്ചിത്രങ്ങള്‍ക്ക് ലോകശ്രദ്ധ നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച സംവിധായകനാണ് കിരൊസ്താമി. 1997 ല്‍ പുറത്തിറങ്ങിയ 'ടേസ്റ്റ് ഓഫ് ചെറി' പാം ഡി ഓര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.


വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോം' ക്ലോസ് അപ്പ്, ദ വിന്‍ഡ് വില്‍ കാരി അസ്, ടെന്‍, ഷിറിന്‍, സെര്‍ട്ടിഫൈഡ് കോപ്പി, ലൈക്ക് സംവണ്‍ ഇന്‍ ലവ് എന്നിവ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ചിലതാണ്.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കിരൊസ്താമിയുടെ ചിത്രങ്ങള്‍ നിറ സാന്നിധ്യമായിരുന്നു. ലൈക്ക് സംവണ്‍ ഇന്‍ ലവ്, ഷിറിന്‍ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തിയേറ്ററിനുള്ളില്‍ സിനിമ കാണുന്നവരുടെ മുഖഭാവം ചിത്രീകരിച്ചെടുത്ത സിനിമയാണ് ഷിറിന്‍.

സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല, തിരക്കഥാകൃത്ത് എന്ന നിലയിലും കിരൊസ്താമി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ദി ജേണി, ദി വൈറ്റ് ബലൂണ്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും കിരൊസ്താമി ഒരുക്കിയിരുന്നു.