ടെക്നോപാര്‍ക്ക് പ്രതിധ്വനി സെവന്‍സ് ഫുട്‌ബോള്‍ കിരീടം ഇന്‍ഫോസിസിന്

ഇത് രണ്ടാം തവണയാണ് ടെക്നോപാര്‍ക്കിലെ ജീവനക്കാരുടെ സാമൂഹ്യ- സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി ടെക്നോപാര്‍ക്കിലെ കമ്പനികള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്. ടെക്നോപാര്‍ക്കിലെ 50 കമ്പനികളില്‍ നിന്നും 56 ടീമുകളാണ് ടൂര്‍ണ്ണമെന്റിൽ പങ്കെടുത്തത്.

ടെക്നോപാര്‍ക്ക് പ്രതിധ്വനി സെവന്‍സ് ഫുട്‌ബോള്‍ കിരീടം ഇന്‍ഫോസിസിന്

തിരുവനന്തപുരം : ടെക്‌നോപാര്‍ക്ക് പ്രതിധ്വനി സെവന്‍സ് രണ്ടാം എഡിഷന്‍ കിരീടം ഇന്‍ഫോസിസ് സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്മാരായ ഇന്‍ഫോസിസ് ഫൈനലില്‍ യു എസ് ടി  ഗ്ലോബലിനെ 2-1 ന് പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായ രണ്ടാം കിരീടം നേടിയത്. ഇന്‍ഫോസിസിനു വേണ്ടി ഗൗതം, രാകേഷ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ആദര്‍ശ് ബാബുവിലൂടെ യു എസ് ടി  ഗ്ലോബല്‍ ആശ്വാസ ഗോള്‍ കണ്ടെത്തി. ഐബിഎസ് ആണ് ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനക്കാര്‍.

ഇത് രണ്ടാം തവണയാണ് ടെക്നോപാര്‍ക്കിലെ ജീവനക്കാരുടെ സാമൂഹ്യ- സാംസ്‌കാരിക സംഘടന ആയ  പ്രതിധ്വനി ടെക്നോപാര്‍ക്കിലെ കമ്പനികള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്.  ടെക്നോപാര്‍ക്കിലെ   50 കമ്പനികളില്‍ നിന്നും 56 ടീമുകളാണ് ടൂര്‍ണ്ണമെന്റിൽ പങ്കെടുത്തത്.

അവാര്‍ഡ് ദാനച്ചടങ്ങില്‍ മുന്‍ കേരള ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ആസിഫ് സഹീര്‍ മുഖ്യാതിഥിയായിരുന്നു. പ്രതിധ്വനി സെവന്‍സിന്റെ സംഘാടക സമിതി ചെയര്‍മാന്‍ രജിത് വി പി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ശിവശങ്കര്‍ മുഖ്യാതിഥിയേയും കളിക്കാരെയും സ്വാഗതം ചെയ്തു. പ്രതിധ്വനി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ വിനീത് ചന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു. ആസിഫ് സഹീര്‍ വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

Story by
Read More >>