പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്നു തുടക്കം

കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗത്തില്‍ ചരക്ക് സേവന ബില്‍ പാസാക്കുന്നതിനു എല്ലാ പാര്‍ട്ടികളും സഹകരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിഷയത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടു വച്ച കാര്യങ്ങളില്‍ ഒരു ഉറപ്പും നല്‍കാന്‍ പ്രധാനമന്ത്രി തയാറായില്ല.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്നു തുടക്കം

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന നടത്തിയതിന് ശേഷമുള്ള ആദ്യ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനു ഇന്ന് തുടക്കം. ഓഗസ്റ്റ് 12 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ ജിഎസ്ടി ബില്‍ പാസാക്കാനാണ് മോദി സര്‍ക്കാര്‍ പ്രധാനമായും ശ്രമിക്കുകയെന്നാണ് സൂചന.

കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗത്തില്‍ ചരക്ക് സേവന ബില്‍ പാസാക്കുന്നതിനു എല്ലാ പാര്‍ട്ടികളും സഹകരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിഷയത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടു വച്ച കാര്യങ്ങളില്‍ ഒരു ഉറപ്പും നല്‍കാന്‍ പ്രധാനമന്ത്രി തയാറായില്ല. ബില്‍ പാസാക്കുന്നതിനു കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളുമായുള്ള ചര്‍ച്ച തുടരാനാണ് സര്‍ക്കാര്‍ പ്രത്യക്ഷത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്.

അതേസമയം, കാഷ്മീരിലെ സൈനിക നടപടിയും അരുണാചലിലെ രാഷ്ട്രീയ സംഭവവികാസങ്ങളും സഭയെ പ്രക്ഷുബ്ദമാക്കുമെന്ന് കരുതുന്നു.