ബിയറുമായി ബീച്ചില്‍; ഇന്ത്യന്‍ താരങ്ങള്‍ക്ക് താക്കീത്

വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ബിസിസിഐയുടെ താക്കീത്

ബിയറുമായി ബീച്ചില്‍; ഇന്ത്യന്‍ താരങ്ങള്‍ക്ക് താക്കീത്

ആന്റിഗ്വ: വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബീച്ചില്‍ ബിയറുമായി ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്തിന് തൊട്ടു പിന്നാലെ താരങ്ങള്‍ക്ക് താക്കീതുമായി ബിസിസിഐ രംഗത്ത് എത്തി.

ഇന്ത്യന്‍ ടീം അംഗങ്ങളായ കെഎല്‍ രാഹുലാണ് സഹതാരങ്ങള്‍ക്കൊപ്പം ബീച്ചിലിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം സ്റ്റുവര്‍ട്ട് ബിന്നി, ഉമേഷ് യാദവ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗം എന്നിവരെയും ചിത്രത്തില്‍ കാണാം.


പരസ്യമായി താരങ്ങളെ താക്കീത് ചെയ്യുന്നതിന് പകരം താരങ്ങളുടെ നടപടിയില്‍ ബിസിസിഐ അതൃപ്തി അറിയിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. യുവതാരങ്ങള്‍ക്ക് മാതൃകയാകേണ്ട താരങ്ങള്‍ അവരില്‍ തെറ്റായ പ്രവണതകള്‍ ഉണ്ടാക്കുന്ന ഒരു കാര്യത്തിലും ഇടപ്പെടരുത് എന്ന് ബിസിസിഐ നേതൃത്വം ടീം മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് സൂചന. ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് താരങ്ങള്‍ രണ്ടുവട്ടം ആലോചിക്കണമെന്നും ബിസിസിഐ ടീം മാനേജരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More >>