വീണ്ടും അശ്വിന്‍ ഇഫക്റ്റ്; വെസ്റ്റ് ഇന്‍ഡീസ് തകര്‍ന്നു

അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

വീണ്ടും അശ്വിന്‍ ഇഫക്റ്റ്; വെസ്റ്റ് ഇന്‍ഡീസ് തകര്‍ന്നു

കിംഗ്സ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം വെസ്റ്റ് വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത  വിന്‍ഡീസ് 196 റണ്‍സിന് പുറത്തായി. അശ്വിന്റെ നേതൃത്വത്തില്‍ കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യക്ക് മുന്നില്‍  62 റണ്‍സ് നേടിയ ജെര്‍മ്മന്‍ ബ്ലാക്ക്വുഡ് മാത്രമാണ്  പിടിച്ചു നിന്നത്.

അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ഇന്നിംഗ്സിലെ അവസാന വിക്കറ്റ് അമിത് മിശ്ര  നേടി.


ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍  മറുപടി ബാറ്റിംഗില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 126 എന്ന നിലയിലാണ്. 75 റണ്‍സുമായി ലോകേഷ് രാഹുലും ,18 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണു ക്രീസില്‍. 27 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഒന്നാം ടെസ്റ്റില്‍ പരിക്കേറ്റ മുരളി വിജയ്ക്ക് പകരമാണ് ലോകേഷ് രാഹുല്‍ ടീമില്‍ എത്തിയത്. വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ചാള്‍സ് ബ്രാത്ത് വൈറ്റിന് പകരം കമ്മിന്‍സ് ടീമിലെത്തി.

Read More >>