ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ന് തുടക്കം

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്സ് ഇലവനെതിരായ രണ്ട് സന്നാഹ മൽസരങ്ങള്‍ കളിച്ച ടീം ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ന് തുടക്കം

ആന്റിഗ്വ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ഇന്ന് ഔദ്യോഗികമായി തുടക്കമാകും.നാല് ടെസ്റ്റ്‌ മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടിയാണ് വിരാട്ട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീം കരീബിയന്‍ മണ്ണില്‍ എത്തിയിരിക്കുന്നത്. ശ്രീലങ്കയെ അവരുടെ മണ്ണിലും ദക്ഷിണാഫ്രിക്കയെ സ്വന്തം മണ്ണിലും  മുട്ടുകുത്തിച്ച കോഹ്ലി സംഘം അനില്‍ കുംബ്ലെയുടെ ശിക്ഷണത്തില്‍ മത്സരിക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. ആദ്യ ടെസ്റ്റ്‌ ആന്റിഗ്വയില്‍ ഇന്ന് ആരംഭിക്കും. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്സ് ഇലവനെതിരായ രണ്ട് സന്നാഹ മൽസരങ്ങള്‍ കളിച്ച ടീം ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുരളി വിജയ്- ശിഖാര്‍ ധവാന്‍ എന്നിവര്‍ തന്നെയാകും ഇന്ത്യയുടെ ഓപ്പണിംഗ് ജോഡി. പൂജര്‍, കോഹ്ലി, രഹാനെ, വിക്കറ്റ് കീപ്പര്‍ സാഹ എന്നിവര്‍ക്ക് ശേഷം ആരെ പരിഗണിക്കുമെന്നത് കാത്തിരുന്നു കാണണം. ജഡെജയും ബിന്നിയും തമ്മിലാകും ഇവിടെ മത്സരം. ആശ്വിനും മിശ്രയും സ്പിന്‍ ആക്രമണത്തിന് നേതൃത്വം നല്‍കും. നീണ്ട ഇടവേളയ്ക്ക് ശേഷം ഷമി തിരിച്ചെത്തുമ്പോള്‍ ഇഷാന്ത് ശര്‍മ്മ ഷമിയുടെ ബൌളിംഗ് പങ്കാളിയാകും.

Read More >>