ഇന്ത്യ ഇന്‍ വിന്‍ഡീസ്; കുബ്ലെയുടെ പരിശീലനത്തില്‍ രമേശ്‌ ചന്ദറിന്റെ ആഹാരം

ആറു മാസങ്ങള്‍ക്ക് മുന്‍പ് ആന്റിഗ്വയില്‍എത്തിയ രമേശ്‌ ചന്ദര്‍ സെമ്വാല്‍ എന്ന ഡറാഡൂണ്‍ സ്വദേശിയായ ചെഫ്‌ ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത് അങ്ങനെയാണ്.

ഇന്ത്യ ഇന്‍ വിന്‍ഡീസ്; കുബ്ലെയുടെ പരിശീലനത്തില്‍ രമേശ്‌ ചന്ദറിന്റെ ആഹാരം

ഐപിഎല്‍ കഴിഞ്ഞു അവധിയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലോകം വീണ്ടും സജീവമാവുകയാണ്. ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ വീണ്ടും ടെസ്റ്റ്‌ മത്സരം കളിക്കാന്‍ ഒരുങ്ങുമ്പോള്‍ ,ഇതിന് വേദിയാകുന്നത് കരീബിയന്‍ മണ്ണാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാല് ടെസ്റ്റ്‌ മത്സരങ്ങളുടെ പരമ്പര ഇന്ന് ആന്റിഗ്വയില്‍ തുടങ്ങും.

അനില്‍ കുംബ്ലെയുടെ ശിക്ഷണത്തില്‍ ആദ്യമായി കളത്തില്‍ ഇറങ്ങുന്ന ടീം ഇന്ത്യയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു വ്യക്തിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം.


ഒരു മനുഷ്യന്‍റെ മനസ്സിലേക്കുള്ള വഴിയെന്ന്‍ പറയുന്നത് അയാളുടെ വയറിലൂടെയാണ് എന്ന ത്വത്തില്‍ വിശ്വസിച്ചു കൊണ്ടാണ് ഇന്ത്യയില്‍ നിന്നും ലക്ഷകണക്കിന് മൈലുകള്‍ അകലെയുള്ള കരിബീയന്‍ മണ്ണില്‍ താരങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്ന് ബിസിസിഐ തീരുമാനിക്കുന്നതും സകല ഇന്ത്യന്‍ വിഭവങ്ങളും ഉണ്ടാക്കാന്‍ അറിയാവുന്ന ഒരു പാചകകാരന്‍റെ സേവനം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുന്നതും.

ആറു മാസങ്ങള്‍ക്ക് മുന്‍പ് ആന്റിഗ്വയില്‍എത്തിയ  രമേശ്‌ ചന്ദര്‍ സെമ്വാല്‍ എന്ന ഡറാഡൂണ്‍ സ്വദേശിയായ ചെഫ്‌ ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത് അങ്ങനെയാണ്.

'ഓരോ താരങ്ങള്‍ക്കും അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം'. അതാണ്‌ ബിസിസിഐ പോളിസി. ഇന്ത്യന്‍ നായകന്‍ വിരട്ട് കോഹ്ലിക്ക് ചിക്കന്‍ കബാബും മീന്‍ കറിയും, പൂജാരയ്ക്ക് ഒള്ളി വെജ് ഐറ്റംസ്, ഇഷാന്ത് ശര്‍മ്മയ്ക്ക് ടൈം ടേബിള്‍ അനുസരിച്ചുള്ള ഭക്ഷണം, ഇങ്ങനെ പോകുന്നു  രമേശ്‌ ചന്ദറിനെ ഏല്‍പ്പിച്ചിരിക്കുന്ന ദൌത്യങ്ങള്‍.

താരങ്ങള്‍ക്ക് പൊതുവായി സലാഡുകള്‍, പാല്‍,പഴം, ഫ്രഷ്‌ ജ്യൂസുകള്‍ എന്നിവ നല്‍കുവാനാണ് ബിസിസിഐ ചന്ദറിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മുന്‍പ് ഒരു ഓസ്ട്രേലിയന്‍ പര്യടനത്തിന് ഇടയില്‍ ഗാബ ക്രിക്കറ്റ്ഗ്രൌണ്ട് ലഞ്ച് ഹാളില്‍ നിന്നും തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഒന്നുംമില്ലയെന്നു പറഞ്ഞു കൊണ്ട് ഇന്ത്യന്‍ താരം സുരേഷ് റൈന ഇറങ്ങി പോയിട്ടുണ്ട്.അതിന് ശേഷമാണു വിദേശ പര്യടനങ്ങളില്‍ ടീമിന് കൃത്യമായി അവര്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം ലഭ്യമാക്കാന്‍ ബിസിസിഐ ശ്രദ്ധിച്ചു തുടങ്ങിയത്.

സ്പൈസ് ഓഫ് ഇന്ത്യ എന്ന ഹോട്ടലിനാണ് ആന്റിഗ്വ ടെസ്റ്റിന് എത്തിയ ടീം ഇന്ത്യയുടെ ഭക്ഷണ ചുമതല. ടീമിലെ മിക്ക അംഗങ്ങളും കബാബ് കഴിക്കുന്നവര്‍ ആയത്കൊണ്ട് ഇവര്‍ക്ക് വേണ്ടി മാത്രമായി തന്തൂര്‍ ഓവന്‍ മുംബൈയില്‍ നിന്നും വരുത്തുകയായിരുന്നുവെന്ന് ഹോട്ടല്‍ മുതലാളിയായ കിഷോര്‍ രാജ്പാല്‍ പറഞ്ഞു.

ടിക്ക, പെഹാരി കേബാബ്, പനീര്‍ ടിക്ക, വിവിധ തരം മട്ടന്‍ ചിക്കന്‍ ഐറ്റംസ് എന്നിവയാണ് ടീമിലെ കൂടുതല്‍ പേരും ആവശ്യപെടുന്നത് എന്ന് സ്പൈസ് ഓഫ് ഇന്ത്യ ചെഫായ ചന്ദര്‍ പറയുന്നു.

Read More >>