ഫിഫ റാങ്കിംഗ്; അതിവേഗം ബഹുദൂരം 'ഇന്ത്യ'

ലോക ഫുട്ബോള്‍ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ഒറ്റയടിക്ക് 11 സ്ഥാനങ്ങള്‍ കയറിയാണ് ഇന്ത്യ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്.

ഫിഫ റാങ്കിംഗ്; അതിവേഗം ബഹുദൂരം

ലോക ഫുട്ബോള്‍ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ഒറ്റയടിക്ക് 11 സ്ഥാനങ്ങള്‍ കയറിയാണ് ഇന്ത്യ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്. പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യ 152ാം സ്ഥാനത്താണ്. കഴിഞ്ഞ മാസം ലവോസിനെതിരെ നേടിയ രണ്ടു ഭീമന്‍ ജയങ്ങളാണ് ഇന്ത്യയുടെ ഈ കുതിപ്പിന് കാരണം. 6-1നും 1-0ത്തിനുമാണ് ഇന്ത്യ ലാവോസിനെ കീഴടക്കിയത്.

അതെ സമയം, കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിയിലും അര്‍ജന്റീന ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി82 പോയിന്റുകളോടെയാണ് അര്‍ജന്റീന ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. സെമിയില്‍ എത്തിയില്ലെങ്കിലും ബെല്‍ജിയവും രണ്ടാം സ്ഥാനം നിലനിര്‍ത്തി.


യൂറോകപ്പിന്റെ സെമി പ്രവേശനമാണ് വെയ്ല്‍സിന്റെ മുന്നേറ്റത്തിന് വഴിവെച്ചത്. 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വെയ്ല്‍സ് ഇപ്പോള്‍ പതിനൊന്നാം സ്ഥാനത്താണ്. പതിമൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് വെയ്ല്‍സ് ചരിത്രപരമായ കുതിപ്പ് നടത്തിയിരിക്കുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ഐസ്‌ലന്‍ഡിനോട് തോറ്റ ഇംഗ്ലണ്ട് രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് പതിമൂന്നാം സ്ഥാനത്തായി.

യൂറോകപ്പ് ജേതാക്കളായ പോര്‍ച്ചുഗല്‍ എട്ടാം സ്ഥാനത്തുനിന്നും ആറാം സ്ഥാനത്തെത്തി. റണ്ണറപ്പുകളായ ഫ്രാന്‍സ് ഏഴാം സ്ഥാനത്തെത്തി. നേരത്തെ പതിനേഴാം സ്ഥാനത്തായിരുന്നു ഫ്രഞ്ച്പട. രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട സ്‌പെയിനും ബ്രസീലും യഥാക്രമം എട്ടും ഒമ്പതും സ്ഥാനങ്ങളിലെത്തി.

രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനക്കാര്‍ ബെല്‍ജിയം, കൊളംബിയ, ജര്‍മനി, ചിലി എന്നിവരാണ്. ഇറ്റലിയാണ് പത്താം സ്ഥാനത്ത്.

Read More >>