ഇന്ത്യക്ക് റെക്കോര്‍ഡ്‌ വിജയം

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്‌ക്ക് ചരിത്ര വിജയം.

ഇന്ത്യക്ക് റെക്കോര്‍ഡ്‌ വിജയം
ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്‌ക്ക് ചരിത്ര വിജയം. മല്‍സരം ഒരു ദിവസം ബാക്കിനില്‍ക്കെ ഒരു ഇന്നിംഗ്സിനും 92 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ഏഷ്യയ്ക്ക് പുറത്ത് ടീം ഇന്ത്യ നേടിയ ഏറ്റവും വലിയ ജയമാണിത്. വെസ്റ്റിന്‍ഡീസില്‍ ഇതാദ്യമായാണ് ഇന്നിംഗ്സ് വിജയം നേടുന്നതെന്ന ചരിത്രപരമായ നേട്ടവും ആന്റിഗ്വയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഇരട്ടിമധുരമായി.

സ്‌കോര്‍- ഇന്ത്യ എട്ടിന് 566, വെസ്റ്റിന്‍ഡ‍ീസ് - 243 & 231


ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടുകയും പിന്നീട് ബൌളിങ്ങില്‍ നിരാശപ്പെടുത്തുകയും ചെയ്ത അശ്വിന്‍ രണ്ടാം ഇന്നിംഗ്സില്‍ ആഞ്ഞടിച്ചപ്പോള്‍ കരീബിയന്‍ പട തകര്‍ന്നടിഞ്ഞു. രണ്ടാം ഇന്നിംഗ്സില്‍ അശ്വിന്‍ ഏഴു വിക്കറ്റെടുത്തു. അശ്വിന്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും.

ഫോളോ ഓണ്‍ ചെയ്‌തു ഒന്നിന് 21 എന്ന നിലയില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടര്‍ന്ന വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സ് 231 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഒരവസരത്തില്‍ ഏഴിന് 144 എന്ന നിലയില്‍ തകര്‍ന്നുപോയ വെസ്റ്റിന്‍ഡീസ് സ്‌കോര്‍ 231ല്‍ എത്തിച്ചത് 51 റണ്‍സെടുത്ത കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റും 45 റണ്‍സെടുത്ത ദേവേന്ദ്ര ബിഷൂവുമാണ് ചേര്‍ന്നാണ്. വിരാട് കൊഹ്‌ലിയുടെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ എട്ടിന് 566 എന്ന തകര്‍പ്പന്‍ സ്‌കോര്‍ നേടിയത്.

നാലു മല്‍സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ജൂലൈ 30ന് കിങ്‌സ്റ്റണില്‍ തുടങ്ങും
Read More >>