മലയാളികളുടെ ഐഎസ് ബന്ധം: കാണാതായവർക്ക് എല്ലാം ഡോ. ഇജാസുമായി ബന്ധം

തിരോധാനം ചെയ്തിട്ടുള്ളവര്‍ ഏതെങ്കിലും രീതിയില്‍ ഡോ. ഇജാസുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ ആണ് എന്നതാണ് ഇജാസ് സംശയത്തിന്റെ നിഴലിലാവാനുള്ള കാരണം. സംഘത്തിലെ മതം മാറ്റം നടത്തിയവര്‍ക്ക് അതിനുള്ള സഹായം നല്‍കിയത് ഇജാസും അബ്ദുല്‍ റഷീദും ആണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘങ്ങള്‍. തിരോധാനം ചെയ്ത കാസര്‍ഗോഡ് സ്വദേശികളായ യുവാക്കള്‍ സ്ഥിരമായി തൃക്കരിപ്പൂരിലെ ഒരു സാംസ്‌ക്കാരിക കേന്ദ്രത്തില്‍ ഒരുമിച്ച് കൂടാറുണ്ടായിരുന്നു എന്ന വിവരവും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

മലയാളികളുടെ ഐഎസ് ബന്ധം: കാണാതായവർക്ക് എല്ലാം ഡോ. ഇജാസുമായി ബന്ധം

കാസര്‍ഗോഡ് നിന്ന് വിദേശത്തേക്ക് എത്തിയ ശേഷം തീവ്രവാദി സംഘടനയായ ഐഎസിൽ  ചേര്‍ന്നതായി കരുതപ്പെടുന്ന സംഘത്തിലെ പ്രധാനി ഡോ. ഇജാസ് ആണെന്ന് സൂചനകള്‍. രണ്ടു വര്‍ഷത്തോളമായി വടകരയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്തു വരികയായിരുന്ന ഇയാള്‍ സമീപകാലത്താണ് ജോലി ഉപേക്ഷിച്ചത്. ഇജാസിന്റെ ഭാര്യയുടെ സഹപാഠി ആണ് പാലക്കാട് നിന്നും തിരോധാനം ചെതിട്ടുള്ള ഫാത്തിമ എന്ന നിമിഷയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇജാസ് ജോലി ചെയ്ത വടകര തിരുവള്ളൂരിലെ ക്ലിനിക്കിലും പോലീസ് തെളിവെടുത്തു.

തിരോധാനം ചെയ്തിട്ടുള്ളവര്‍ ഏതെങ്കിലും രീതിയില്‍ ഡോ. ഇജാസുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ ആണ് എന്നതാണ് ഇജാസ് സംശയത്തിന്റെ നിഴലിലാവാനുള്ള കാരണം. സംഘത്തിലെ മതം മാറ്റം നടത്തിയവര്‍ക്ക് അതിനുള്ള സഹായം നല്‍കിയത് ഇജാസും അബ്ദുല്‍ റഷീദും ആണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘങ്ങള്‍. തിരോധാനം ചെയ്ത കാസര്‍ഗോഡ് സ്വദേശികളായ യുവാക്കള്‍ സ്ഥിരമായി തൃക്കരിപ്പൂരിലെ ഒരു സാംസ്‌ക്കാരിക കേന്ദ്രത്തില്‍ ഒരുമിച്ച് കൂടാറുണ്ടായിരുന്നു എന്ന വിവരവും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

തിരോധാനം ചെയ്തവര്‍ ഐ എസ്സില്‍ ആണ് എത്തിയത് എന്ന അഭ്യൂഹം സത്യമായാല്‍, ഇന്ത്യയില്‍ നിന്നും നടന്ന ഏറ്റവും വലിയ കൂട്ട ഐ എസ് റിക്രൂട്‌മെന്റ്‌റ് ആയിരിക്കും ഇത്. അങ്ങനെയെങ്കില്‍ സംസ്ഥാന കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ക്ക് സംഭവിച്ച വലിയ പിഴവ് തന്നെയായിരിക്കും ഈ സംഭവം. ഇതിനാല്‍ കുറ്റമറ്റ അന്വേഷണത്തിനാണ് വിവിധ അന്വേഷണ ഏജന്‍സികള്‍ ഒരുങ്ങുന്നത്.

Story by
Read More >>