ഷാര്‍ജയിലെ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് പത്തനാപുരം പ്രവാസി അസോസിയേഷന്‍

പത്തനാപുരത്തെ പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും മനസിക ഉന്നമനത്തിനും വേണ്ടി രൂപീകൃതമായ ഈ സംഘടനയ്ക്ക് കഴിഞ്ഞ മൂന്നു വര്‍ഷമായി കുറേയേറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.

ഷാര്‍ജയിലെ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് പത്തനാപുരം പ്രവാസി അസോസിയേഷന്‍

പത്തനാപുരം പ്രവാസി അസോസിയേഷന്റെ ആഭ്യമുഖൃത്തില്‍ ഈ വര്‍ഷത്തെ റമദാന്‍ ഇഫ്താര്‍ കിറ്റുകളുടെ വിതരണം ഷാര്‍ജ എമിറേറ്റ്‌സില്‍പ്പെട്ട സജ്ജ ഇഡസ്ട്രിയല്‍ ഏറിയയിലെ ക്യാപില്‍ വെച്ച് നടത്തി. പത്തനാപുരത്തെ പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും മനസിക ഉന്നമനത്തിനും വേണ്ടി രൂപീകൃതമായ ഈ സംഘടനയ്ക്ക് കഴിഞ്ഞ മൂന്നു വര്‍ഷമായി കുറേയേറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.

DSC_5703

പ്രസിഡണ്ട് ജയ്‌മോന്‍ അധൃക്ഷനായ ചടങ്ങില്‍ സെക്രട്ടറി അന്‍വര്‍ ഖാന്‍, വൈസ് പ്രസിഡന്റ് അഷ്റഫ് മാളൂരാന്‍, ജോയിന്റ് സെക്രട്ടറി. നൗഫല്‍, കോര്‍ഡിനോഷന്‍ കണ്‍വീനര്‍. സജ്ജു, ജൊയിന്റെ് ട്രഷറര്‍. ജോബു എന്നിവര്‍ ഇഫ്താര്‍ കിറ്റുകളുടെ വിതരണത്തിന് നേതൃത്വം നല്‍കി.

ഈ വര്‍ഷത്തെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായിട്ടുളള മെബംഷിപ്പ് വിതരണം ജൂലൈ 21 വരെ നിട്ടിയിരിക്കുന്നതായി സംഘടന അറിയിച്ചു.