ആദ്യ 'ഇടി' വെട്ടി; ഇടിയുടെ ട്രെയിലര്‍ പുറത്ത്

ജയസൂര്യ ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്ന ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം (ഇടി)എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

ആദ്യ

ജയസൂര്യ ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്ന ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം (ഇടി)എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.


ജയസൂര്യ ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ചിത്രം ആക്ഷനും ഹ്യൂമറിനും പ്രാധാന്യം നല്‍കുന്നു. കേരള അതിര്‍ത്തിയിലെ കൊല്ലനഹള്ളി എന്ന സാങ്കല്‍പിക ഗ്രാമത്തില്‍ നടക്കുന്ന കഥയായാണ് സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഈ ചിത്രം പറയുന്നത്. ഓഗസ്റ്റ്‌ 12ന് ചിത്രം തീയറ്ററുകളില്‍ എത്തും.


സൂ... സൂ... സുധി വാത്മീകത്തിലെ ശിവതയാണ് നായിക. മധുപാല്‍, സുനില്‍ സുഗത, തമിഴ് നടന്‍ സമ്പത്ത്, സാജന്‍ പള്ളുരുത്തി, ഗീത എന്നിവരും അഭിനയിക്കുന്നു.


തിരക്കഥ അറോസ് ഇര്‍ഫാനും സംവിധായകനും ചേര്‍ന്നൊരുക്കുന്നു. അജാസ്, അരുണ്‍ എന്നിവരാണ് നിര്‍മാതാക്കള്‍. ക്യാമറ: രാഹുല്‍രാജ്.



Story by