നൂറ് മിനിറ്റ് ഖേദപ്രകടനവുമായി ഐഡിയ

നെറ്റ്‌വർക്ക് തകരാര്‍ പരിഗണിച്ച് ഐഡിയ ഉപഭോക്താക്കൾക്ക് നൂറ് മിനിറ്റ് സൗജന്യ സംസാര സമയം അനുവദിച്ചു. ഇന്നും നാളെയുമാണ് ഈ സൗജന്യം ലഭ്യമാകുക.

നൂറ് മിനിറ്റ് ഖേദപ്രകടനവുമായി ഐഡിയ

നെറ്റ്‌വർക്ക് തകരാറിൽ ഖേദപ്രകടനവുമായി ഐഡിയ. നെറ്റ്‌വർക്ക് തകരാര്‍ പരിഗണിച്ച് ഐഡിയ ഉപഭോക്താക്കൾക്ക് നൂറ് മിനിറ്റ് സൗജന്യ സംസാര സമയം അനുവദിച്ചു. ഇന്നും നാളെയുമാണ് ഈ സൗജന്യം ലഭ്യമാകുക. നൂറ് മിനിറ്റ് ലോക്കൽ/ എസ്റ്റിഡി കോളുകൾ പൂർണ്ണമായും സൗജന്യമായിരിക്കും. ശനിയാഴ്ച രാത്രി പന്ത്രണ്ട് മുതലാണ് സൗജന്യം നിലവിൽ വരുകയെന്നും ഐഡിയ വക്താവ് അറിയിച്ചു. ഇത് സംബന്ധിച്ചുള്ള മെസേജുകൾ ഉപഭോക്താക്കൾക്ക് ലഭിച്ച് തുടങ്ങിയിട്ടുണ്ട്.


ഇന്നലെ രാവിലെ മുതലാണ് ഐഡിയ നെറ്റ് വർക്ക് നിലച്ചത്. മാസ്റ്റർ സ്വിച്ചിംഗ് സെന്ററിലെ തകരാർ മൂലമാണ് പ്രവർത്തനം നിലച്ചത്. നെറ്റ് വർക്ക് തകരാറായതിന് പിന്നാലെ കാക്കാനാട് ഓഫീസിന് മുമ്പിൽ ഉപഭോക്താക്കൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വൈറ്റില ഓഫീസിന് മുമ്പിൽ ഉപരോധം നടക്കുന്നതായി ചില ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വൈകുന്നേരത്തോടെയാണ് നെറ്റ് വർക്ക് പൂർണ്ണമായ തോതിൽ പുനഃസ്ഥാപിച്ചത്. കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാക്കളാണ് ഐഡി. കാക്കനാട്ടെ കമ്പനിയിലുണ്ടായ മാസ്റ്റർ സ്വിച്ചിംഗ് സെന്ററിലുണ്ടായ സാങ്കേതിക തകരാറാണ് പ്രശ്‌നകാരണമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

ഐഡിയ പ്രവർത്തന രഹിതമായതിന് പിന്നാലെ എയർടെൽ നെറ്റ വർക്കും തകരാറിൽ ആയിരുന്നു. ഐഡിയ നെറ്റ് വർക്ക് തകരാറിൽ ആയതോടെ ട്രോളർമാർക്ക് ചാകരയായിരുന്നു.

Story by